അഹമ്മദാബാദ് : ഉത്തർപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാനൊരുങ്ങി ഗുജറാത്തും. നിയമങ്ങളുടെ ഗുണ-ദോഷഫലങ്ങൾ സർക്കാർ പഠിക്കും. നിയമത്തെക്കുറിച്ച് വിദഗ്‌ധോപദേശം തേടുന്നകാര്യവും സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്.
Read Also : ‘സാബു സാർ കാണിക്കുന്നത് വെറും പട്ടി ഷോ, കമ്പനിയിൽ ഗുണ്ടായിസം’: കിറ്റെക്സിലെ ഒരു മുന്‍ തൊഴിലാളിയുടെ കുറിപ്പ്
അതേസമയം, ജനസംഖ്യാ നിയന്ത്രണ നിയമം രാജ്യമൊട്ടാകെ നടപ്പാക്കുന്നതിനായി ലോക്‌സഭയിൽ ബിൽ അവതരിപ്പിക്കാനും നീക്കമുണ്ട്. പഠനത്തിന്റെയും, വിദഗ്‌ധോപദേശത്തിന്റെയും അടിസ്ഥാനത്തിലാകും ഇതുമായി ബന്ധപ്പെട്ട് സർക്കാർ അന്തിമ തീരുമാനം എടുക്കുക. ഇതിന് ശേഷം ബിൽ വരാനിരിക്കുന്ന നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് തീരുമാനം.
Post Your Comments