Latest NewsKeralaNews

തിരുത്തല്‍ തുടങ്ങി: ആലപ്പുഴയില്‍ 284 മരണങ്ങള്‍ കൂടി കോവിഡ് കണക്കില്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍

ആലപ്പുഴ: കോവിഡ് മരണങ്ങളുടെ കണക്കില്‍ തിരുത്തലുമായി സംസ്ഥാന സര്‍ക്കാര്‍. ആലപ്പുഴയില്‍ 284 മരണങ്ങള്‍ കൂടി കോവിഡ് മരണക്കണക്കില്‍ കൂട്ടിച്ചേര്‍ത്തു. തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുത്തല്‍ നടത്തിയിരിക്കുന്നത്.

Also Read: വൻ അക്രമണപദ്ധതി: ഉത്തർ പ്രദേശിൽ അറസ്റ്റിലായ അല്‍ക്വയ്‌ദ ഭീകരരില്‍നിന്ന്‌ പിടിച്ചെടുത്ത ഭൂപടങ്ങളില്‍ രാമക്ഷേത്രവും

കൂടുതല്‍ മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതോടെ ആലപ്പുഴ ജില്ലയിലെ മരണസംഖ്യയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ, 1077 മരണങ്ങളാണ് ആലപ്പുഴ ജില്ലയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്. പുതുക്കിയ പട്ടികപ്രകാരം ആലപ്പുഴയിലെ ആകെ കോവിഡ് മരണം 1361 ആയി ഉയര്‍ന്നു. പുതുക്കിയ കണക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറും.

കോവിഡ് മരണസംഖ്യ സംബന്ധിച്ചുളള വിവാദങ്ങള്‍ ചൂടുപിടിച്ചിരിക്കുന്നതിനിടയിലാണ് ആലപ്പുഴയിലെ കണക്കുകളില്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ കോവിഡ് മരണങ്ങള്‍ മറച്ചുവെയ്ക്കുകയാണെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ശ്മശാനങ്ങളില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണവും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button