Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് തിങ്കളാഴ്ച്ച മാസ്‌ക് ധരിക്കാത്തത് പതിനായിരത്തിലധികം പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് തിങ്കളാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4212 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1347 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2543 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 11002 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 32 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമില്ല: വിവാദ വിഷയത്തിൽ പ്രതികരണവുമായി ബി.ജെ.പി

തിരുവനന്തപുരം സിറ്റിയിൽ 464 കേസുകൾ രജിസ്റ്റർ ചെയ്തു. 45 പേരാണ് അറസ്റ്റിലായത്. 205 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 388 കേസുകൾ രജിസ്റ്റർ ചെയ്യുകയും 249 പേർ അറസ്റ്റിലാകുകയും 278 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 774 കേസുകളും കൊല്ലം സിറ്റിയിൽ 1331 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

Read Also: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡിന്റെ ആർ ഘടകം കൂടുതൽ: ജാഗ്രത വേണമെന്ന് വിദഗ്ധർ

തിരുവനന്തപുരം സിറ്റി – 464, 45, 205
തിരുവനന്തപുരം റൂറൽ – 388, 249, 278
കൊല്ലം സിറ്റി – 1331, 39, 12
കൊല്ലം റൂറൽ – 774, 66, 87
പത്തനംതിട്ട – 73, 67, 142
ആലപ്പുഴ- 47, 16, 86
കോട്ടയം – 235, 220, 318
ഇടുക്കി – 92, 7, 30
എറണാകുളം സിറ്റി – 133, 51, 15
എറണാകുളം റൂറൽ – 98, 35, 116
തൃശൂർ സിറ്റി – 41, 45, 102
തൃശൂർ റൂറൽ – 43, 56, 193
പാലക്കാട് – 100, 122, 19
മലപ്പുറം – 114, 134, 26
കോഴിക്കോട് സിറ്റി – 18, 0, 10
കോഴിക്കോട് റൂറൽ – 68, 75, 13
വയനാട് – 65, 0, 212
കണ്ണൂർ സിറ്റി – 66, 66, 180
കണ്ണൂർ റൂറൽ – 19, 0, 221
കാസർഗോഡ് – 43, 54, 278

Read Also: യുവതിയെ തട്ടി കൊണ്ടുപോയ മൂന്നംഗ സംഘം ഒരു ദിവസം മുഴുവനും ക്രൂരമായ ബലാത്സംഗത്തിനിരയാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button