Life Style

ദിവസവും കാപ്പി ശീലമാക്കിയാല്‍ കോവിഡ് അകറ്റിനിര്‍ത്തുമെന്ന് പഠനം

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറച്ചേക്കുമെന്ന് പഠനം. കാപ്പി കുടിക്കാത്ത ആളുകളേക്കാള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത ഇവരില്‍ 10 ശതമാനം കുറവായിരിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

മുതിര്‍ന്നവരില്‍ ന്യുമോണിയ റിസ്‌ക് കുറയ്ക്കാനും കാപ്പി കുടിക്കുന്നത് സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. കാപ്പിയുടെ രോഗപ്രതിരോധ സംരക്ഷണ ശേഷിയാണ് കോവിഡിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. നാല്‍പതിനായിരത്തോളം ആളുകളില്‍ പരീക്ഷണം നടത്തിയതിന് ശേഷമാണ് ഫലം പുറത്തുവിട്ടത്. കാപ്പിയുടെ അളവ്, എണ്ണ അടങ്ങിയ മത്സ്യം, ഇറച്ചി, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി പതിവായുള്ള ആഹാരക്രമവും കോവിഡും തമ്മിലുള്ള ബന്ധം ശാസ്ത്രജ്ഞര്‍ വിലയിരുത്തി.

മാംസാഹാരം കുറയ്ക്കുന്നതും കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുന്നതും കോവിഡ് സാധ്യത കുറയ്ക്കുമെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. പോഷകാഹാര രോഗ പ്രതിരോധ വ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുമെന്ന സങ്കല്‍പത്തെ പിന്തുണയ്ക്കുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്നും അവര്‍ പറഞ്ഞു. ഇത്തരത്തില്‍ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതുവഴി കോവിഡിനെതിരെ നിലവിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്കൊപ്പം അധിക സുരക്ഷ നേടാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button