ന്യൂഡല്‍ഹി: ലഡാക്കിലെ ഡെംചുക് മേഖലയില്‍ ഇന്ത്യക്കാരായ ഗ്രാമീണര്‍ ദലൈലാമയുടെ ജന്മദിനം ആഘോഷിക്കുമ്പോള്‍ പ്രകോപനം ഉണ്ടാക്കാന്‍ ചൈനയുടെ ശ്രമം. ഡെംചുക് മേഖലയില്‍ സിന്ധുനദിയുടെ മറുവശത്തുനിന്ന് െൈചനീസ് പട്ടാളക്കാരുള്‍പ്പെടുന്ന സംഘം ചൈനയുടെ പതാകയും ബാനറും ഉയര്‍ത്തിക്കാണിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്യുന്നത്.
നദിയുടെ ഇങ്ങേക്കരയില്‍ ദലൈലാമയുടെ ജന്മദിനാഘോഷങ്ങള്‍ നടക്കുന്ന ഗ്രാമത്തിലെ കമ്യൂണിറ്റി സെന്ററിന് എതിര്‍വശത്തായാണ് അഞ്ച് വാഹനങ്ങളിലെത്തിയ സംഘം ബാനറുകളും കൊടികളും ഉയര്‍ത്തിക്കാണിച്ചത്. ഇക്കഴിഞ്ഞ ആറിനായിരുന്നു ദലൈലാമയുടെ 86-ാം ജന്മദിനം. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ടെലിഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം മോദി ആദ്യമായാണ് ദലൈലാമയുമായി സംസാരിക്കുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ഇന്ത്യ ആശംസ അറിയിച്ചിരുന്നില്ല. മറിച്ച് ചൈനയുടെ കണ്ണിലെ പ്രധാന കരടായ ദലൈലാമയുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രിതന്നെ നേരിട്ട് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്.
Post Your Comments