ചെന്നൈ: തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാന്‍ നീക്കം നടക്കുന്നതായ വാര്‍ത്തകള്‍ നിഷേധിച്ച് ബി.ജെ.പി. സംസ്ഥാനത്തെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് ബി.ജെ.പി ഹൈക്കമാന്റ് വ്യക്തമാക്കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടിലെ നിരവധി ബി.ജെ.പി നേതാക്കളും അംഗങ്ങളും കൊങ്കുനാട് സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതികരിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെന്ന കാര്യവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പിയുടെ സഖ്യകക്ഷിയായ അഖിലേന്ത്യാ ദ്രാവിഡ മുന്നേറ്റ കഴഗം (എ.ഐ.ഐ.ഡി.എം.കെ) കൊങ്കുനാട് ആവശ്യത്തിനെതിരാണ്. എ.ഐ.എ.ഡി.എം.കെയുടെ കോട്ടയായി അറിയപ്പെടുന്ന മേഖലയാണ് കൊങ്കുനാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി. സഖ്യം 50 നിയമസഭാ സീറ്റുകളില്‍ 33 എണ്ണം നേടിയിരുന്നു. ധരപുരം, തിരുചെങ്കോട്, ഈറോഡ്, പളനി, നാമക്കല്‍, സേലം, ധര്‍മ്മപുരി, നീലഗിരി, അവിനാശി, സത്യമംഗലം, കരൂര്‍, പൊള്ളാച്ചി, കോയമ്പത്തൂര്‍, ഉഡുമലൈപേട്ട് ജില്ലകള്‍ കൊങ്കുനാട് മേഖലയില്‍ ഉള്‍പ്പെടുന്നു.
കൊങ്കുനാട് സ്വദേശിയായ ബി.ജെ.പി. എംപി എല്‍. മുരുകനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് തമിഴ്നാട് വിഭജന ചര്‍ച്ചകളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വര്‍ധിച്ചത്.
Post Your Comments