ഹവാന : കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയിലും സാമ്പത്തിക നിയന്ത്രണങ്ങൾക്കുമെതിരെ ക്യൂബൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വൻ പ്രതിഷേധം ഉയരുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ക്യൂബൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വലിയ ജനരോഷം റിപ്പോർട്ട് ചെയ്തിരുന്നത്.
അതേസമയം, പ്രശ്നം രൂക്ഷമാക്കുന്നതായി ആരോപിച്ച് ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡിയാസ് കനേൽ സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. രാജ്യത്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് സൈറ്റുകൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി ‘നെറ്റ്ബ്ലോക്കി’നെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെയും മാർച്ച് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഓൺലൈനായും അല്ലാതെയും തങ്ങൾക്ക് നേരെ തല്ലാൻ വരുന്നവർക്ക് മറുമുഖം കാണിച്ചു കൊടുക്കാൻ തയ്യാറല്ലെന്ന് മിഗേൽ ഡിയാസ് അറിയിച്ചു. അമേരിക്കയിലെ മിയാമി മാഫിയയാണ് പ്രക്ഷോഭത്തിന് പിന്നിൽ. സമൂഹമാധ്യമങ്ങൾ പ്രശ്നം ആളികത്തിക്കാൻ ശ്രമിക്കുകയാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി.
Read Also : ഇന്ത്യയുടെ കന്നി ലോകകപ്പ് ഹീറോ യശ്പാൽ ശർമ്മ അന്തരിച്ചു
വിലക്കയറ്റത്തിനും, അവശ്യ സാധനങ്ങളുടെ ക്ഷാമത്തിനുമെതിരെയായിരുന്നു ആയിരങ്ങൾ ക്യൂബയിൽ തെരുവിലിറങ്ങിയത്. കോവിഡ് കൈകാര്യം ചെയ്തതില്‍ വീഴ്ച്ച പറ്റിയതായും പ്രതിഷേധക്കാര്‍ ആരോപിച്ചു. അക്രമാസക്തമായ ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നതും പൊലീസ് വാഹനങ്ങൾ നശിപ്പിക്കുന്നതുമായുള്ള വീഡിയോകൾ പ്രചരിച്ചിരുന്നു.
Post Your Comments