തുറവൂര്‍ : ആംബുലന്‍സ് കിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. അരൂര്‍ നികര്‍ത്തില്‍ ഇഖ്ബാലിന്റെ മകന് ഷെഫീക്കാണ് (37) മരിച്ചത്. അരൂരില്‍ അടിയന്തരഘട്ടത്തില്‍ ആംബുലന്‍സ് ലഭ്യമാകാത്ത വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് വാര്‍ഡ് മെമ്പറും പ്രതിപക്ഷ നേതാവുമായ വി.കെ. മനോഹരന് പറഞ്ഞു.
അരൂര്‍ പഞ്ചായത്തിന്റെ രണ്ട് ആംബുലന്‍സില്‍ ഒരെണ്ണം വില്‍ക്കുകയും മറ്റൊന്ന് അറ്റകുറ്റപ്പണിക്കായി വര്‍ക്ക്ഷോപ്പില്‍ കയറ്റിയിരിക്കുകയുമാണ്. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ഇനിയും പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ആംബുലന്‍സ് കിട്ടാതെ യുവാവ് മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ഐ.എന്‍.എല്‍ ജില്ല ജനറല്‍ സെക്രട്ടറി ബി.അന്‍ഷാദ് പറഞ്ഞു.
Read Also : കോഴിക്കോട് വ്യാപാരികള്‍ പ്രതിഷേധിക്കുന്നു! സ്ഥലത്ത് സംഘര്‍ഷം, കേസെടുക്കുമെന്ന് പൊലീസ്
വീഴ്ച പരിശോധിക്കുമെന്നും ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്നും സി.പി.ഐ ചന്തിരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചന്ദ്രിക സുരേഷ് പറഞ്ഞു. യുവാവ് മരിക്കാനിടയായത് അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് സി.എ.പുരുഷോത്തമൻ ആവശ്യപ്പെട്ടു.
Post Your Comments