ബ്രസീലിയ: മാരക്കാനയിൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന കോപ അമേരിക്കയിൽ മുത്തമിട്ടിയിരിക്കുകയാണ്. ഏയ്ഞ്ചൽ ഡി മരിയ നേടിയ ഏകഗോളിന്റെ മികവിലാണ് അർജന്റീന കിരീടം ചൂടിയത്. എന്നാൽ മത്സരശേഷം നെയ്മറിനെ കെട്ടിപ്പുണർന്ന് മെസി ആശ്വസിപ്പിച്ചത് സമൂഹമാധ്യമങ്ങളിലും ആരാധകരുടെ ഇടയിലും ഏറെ ശ്രദ്ധനേടിയിരുന്നു. ആ സന്ദർഭത്തെക്കുറിച്ച് പ്രതികരിക്കുകയാണ് നെയ്മർ.
‘തോൽവിയെന്നെ വേദനിപ്പിക്കുന്നതാണ്. അതിനെ മറികടന്നു ജീവിക്കാൻ ഞാനിപ്പോഴും പഠിച്ചിട്ടില്ല. ഇന്നലെ ഞങ്ങൾ തോറ്റതിനു ശേഷം ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഞാൻ കണ്ടതിൽ വെച്ചേറ്റവും മികച്ച താരത്തെ പുണരാനാണ് പോയത്. സങ്കടത്തിലായതിനാൽ എന്നെ തോൽപ്പിച്ചുവല്ലേയെന്നു ചോദിച്ച് മെസിയെ ഞാൻ താമസരൂപത്തിൽ ചീത്ത വിളിച്ചു’.
Read Also:- ഐപിഎൽ പതിനഞ്ചാം സീസണിൽ ബാംഗ്ലൂർ നിലനിർത്തുന്ന നാല് താരങ്ങൾ
‘തോറ്റതിൽ എനിക്ക് അതിയായ സങ്കടമുണ്ട്. പക്ഷെ അയാൾ മികച്ച താരമാണ്. ഫുട്ബോളിനും എനിക്കും വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളെ ഞാൻ ബഹുമാനിക്കുന്നു. തോൽക്കുന്നതിനെ ഞാൻ വെറുക്കുന്നു. എന്നാൽ ഫുട്ബോൾ ലോകം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. അഭിനന്ദനങ്ങൾ സഹോദര.’ മെസിയെ ആലിംഗനം ചെയ്യുന്ന വീഡിയോ പങ്കുവെച്ചു നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Post Your Comments