Latest NewsKeralaNewsIndia

സഹോദരി ജാതി മാറി വിവാഹം കഴിച്ചു, മലയാളി യുവാവിനെ വെടിവച്ചുകൊന്നു: ദുരഭിമാനക്കൊലയില്‍ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും എതിര്‍പ്പ് അവഗണിച്ച്‌ 2015 ഓഗസ്റ്റിലാണ് മമതയും അമിത്തും വിവാഹിതരായത്

ന്യൂഡല്‍ഹി: ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ മലയാളി യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. രാജസ്ഥാനിൽ 2017ല്‍ആണ് അമിത് നായരെ കൊലപ്പെടുത്തിയത്. ഈ കേസില്‍ മുകേഷ് ചൗധരിക്ക് ഹൈക്കോടതി നല്‍കിയ ജാമ്യമാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കിയത്.

മുകേഷ് ചൗധരിയുടെ സഹോദരി മമതയുടെ ഭർത്താവാണ് അമിത്. ജാതിമാറിയുള്ള വിവാഹത്തിനോടുള്ള പ്രതികാരമായിരുന്നു ഈ കൊലപാതകം. മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ സഹോദരി മമതയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി പൊലീസിനു മുന്നില്‍ കീഴടങ്ങാന്‍ മുകേഷിനോടു നിര്‍ദേശിച്ചു.

read also: വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യത: മുന്നറിയിപ്പുമായി കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം

മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും എതിര്‍പ്പ് അവഗണിച്ച്‌ 2015 ഓഗസ്റ്റിലാണ് മമതയും അമിത്തും വിവാഹിതരായത്. രണ്ടു വര്‍ഷത്തിനു ശേഷം മമതയുടെ  വീട്ടുകാര്‍  കൊലപാതകം ആസൂത്രണം ചെയ്തു. അമിത്തും മമതയും താമസിച്ചിരുന്ന വീട്ടില്‍ മമതയുടെ മാതാപിതാക്കളായ ജീവന്‍ റാം ചൗധരിയും ഭാഗ്വാനി ദേവിയും അജ്ഞാതരായ ചിലര്‍ക്കൊപ്പം എത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. വെടിവച്ചാണ് അമിത്തിനെ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button