തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ന് ഹാജരാകുന്നില്ലെന്നും കസ്റ്റംസിന് മുന്നില്‍ നാളെയെത്തുമെന്നും ഷാഫി പറഞ്ഞു. അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല, പ്രതികള്‍ ഉപയോഗിച്ച സിം കാര്‍ഡുകളുടെ ഉടമയായ സക്കീന എന്നിവരോടും ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കരിപ്പൂര്‍ സ്വര്‍ണ്ണക്കത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് കണ്ടെത്തിയ അര്‍ജുന്‍ ആയങ്കിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മുഹമ്മദ് ഷാഫി ഒരു സ്വകാര്യ ടിവി ചാനലിനോട് പ്രതികരിച്ചത്. സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഷാഫി പറഞ്ഞു. കസ്റ്റംസ് പിടിച്ചെടുത്തത് സഹോദരിയുടെ ലാപ്‌ടോപ്പായിരുന്നുവെന്നും ഇയാള്‍ സൂചിപ്പിച്ചു.
Read Also: തിരുവനന്തപുരത്ത് സിക്ക രോഗികളുടെ സാന്നിധ്യം: രോഗ പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജ്ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് മുഹമ്മദ് ഷാഫിയ്ക്ക് ഒപ്പമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ടായിരുന്നു ഷാഫിയുടെ പ്രതികരണം. അര്‍ജ്ജുന്‍ ആയങ്കിയുമായി കണ്ണൂരില്‍ തെളിവെടുപ്പിന് എത്തിയ കസ്റ്റംസ് സംഘം മുഹമ്മദ് ഷാഫിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു. കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗമാണ് അര്‍ജ്ജുന്‍ ആയങ്കിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഷാഫി സഹായിച്ചെന്ന് അര്‍ജ്ജുന്‍ ആയങ്കിയും മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments