കൊല്ലം : പിഞ്ചുകുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്ന ഭീകരാവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍. കമ്മ്യൂണിസ്റ്റ്-ജിഹാദി ബാധ അവസാനിക്കാതെ കേരളത്തിൽ ധര്‍മ്മത്തിന്റെ പാത പിന്‍തുടരാനാകില്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞു. കൊല്ലത്ത് വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ സംസ്‌കാരികനായകരുടെ മൗനം, പ്രബുദ്ധ കേരളത്തിന് ഭൂഷണമോ എന്ന വിഷയത്തില്‍ വെബിനാര്‍ മീറ്റ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
Read Also : കൊങ്കുനാട് കേന്ദ്ര ഭരണപ്രദേശം രൂപീകരിക്കുന്നതിനെ ഡിഎംകെ എന്തിനാണ് ഭയപ്പെടുന്നതെന്ന് ബിജെപി
കേരളത്തിന്റെ ആത്മീയത നശിപ്പിച്ചു മലയാളിയെ സര്‍വ്വനാശത്തിലേക്ക് തള്ളിവിടുകയാണ്. ഇത്തരം തെറ്റിനെ തെറ്റ് എന്ന് പറയാനുള്ള മാനസികാവസ്ഥ പോലും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഇല്ലാതായത് ലജ്ജാകരമാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ചെറിയ കാര്യങ്ങള്‍ക്ക് പോലും പ്രതികരിക്കുന്നവർ പിഞ്ചുകുട്ടികളെ കേരളത്തില്‍ പീഡിപ്പിച്ച് കൊല്ലുന്നത് തീവ്രത കുറഞ്ഞതാകുന്നു. ഇത് ഭരണകൂട ഭീകരതയെ ഭയന്നാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ലക്ഷദ്വീപിലെ കുട്ടികള്‍ക്ക് ബീഫിനായി വാദിച്ചവര്‍ സ്വന്തം നാട്ടിലെ പിഞ്ചുകുട്ടിയുടെ ജീവന്റെ വില തീവ്രത കുറഞ്ഞതായിട്ടാണ് കാണുന്നതെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.
Leave a Comment