ബെംഗളൂരു : തോളത്ത് കൈയ്യിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ. തന്റെ ബന്ധുവായ വ്യക്തിയെയാണ് തല്ലിയതെന്ന് ശിവകുമാർ പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ നിരവധിപേരാണ് ശിവകുമാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് വിശദീകരണം.
‘അയാൾ എന്റെ വീട്ടുകാരനും ബന്ധുവുമാണ്. അദ്ദേഹം എന്നെ ചീത്ത വിളിച്ചാല്‍ ഞാന്‍ കേള്‍ക്കും, ഞാനും അയാളെ ചീത്തവിളിക്കും, അയാള്‍ കേള്‍ക്കും. കാരണം പ്രശ്നം ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലാണ്’– ശിവകുമാര്‍ പറഞ്ഞു.
Read Also : സെല്‍ഫി എടുക്കുന്നതിനിടെ മിന്നലേറ്റ് 16 പേര്‍ കൊല്ലപ്പെട്ടു : വാച്ച് ടവറിൽ നിന്ന് ചാടിയ നിരവധി പേരെ കാണാതായി
ആശുപത്രിയിൽ കഴിയുന്ന മുൻ എം.പി.മാദേഗൗഡയെ സന്ദർശിച്ച് ശിവകുമാറും പ്രവർത്തകരും മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. കൂട്ടത്തോടെ നടന്നുപോകുന്നതിനിടെ ഒരു പ്രവർത്തകൻ ശിവകുമാറിന്‍റെ തോളില്‍ കൈ വെക്കാന്‍ ശ്രമിച്ചതാണ് ശിവകുമാറിനെ പ്രകോപിപ്പിച്ചത്. കൈ തട്ടിമാറ്റുകയും പ്രവര്‍ത്തകന്റെ കരണത്തടിക്കുകയുമായിരുന്നു. സംഭവത്തിന്റെ റെക്കോർഡിങ് കളയണമെന്നും ശിവകുമാർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Read Also : ബംഗാളിൽ മൂന്ന് ബംഗ്ലാദേശ് ഭീകരരെ അറസ്റ്റ് ചെയ്തു: നിരവധി രേഖകൾ കണ്ടെത്തി
അതേസമയം, സ്വന്തം പ്രവര്‍ത്തകരോട് പോലും ശിവകുമാറിന്‍റെ പെരുമാറ്റം നിന്ദ്യമാണെന്നും അഹങ്കാരത്തോടെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ബി.ജെ.പി വക്താവ് എസ്. പ്രകാശ് കുറ്റപ്പെടുത്തി. പൊതുജീവിതത്തിൽ പുലർത്തേണ്ട യാതൊരു മാന്യതയും പാലിക്കാത്ത ഇത്തരത്തിലുള്ള വ്യക്തിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളുടെ കൈ ശിവകുമാര്‍ തട്ടിമാറ്റിയത് വലിയ വിവാദമായിരുന്നു.
Post Your Comments