Latest NewsIndia

ബംഗാളിൽ മൂന്ന് ബംഗ്ലാദേശ് ഭീകരരെ അറസ്റ്റ് ചെയ്തു: നിരവധി രേഖകൾ കണ്ടെത്തി

പിടിയിലായവർ കഴിഞ്ഞ കുറച്ചു മാസങ്ങളായി കൊല്‍ക്കത്തിയിലെ ഹരിദേവ് പൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായാണ് വിവരം.

കൊല്‍ക്കത്ത: ഭീകര സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശുമായി ബന്ധമുള്ള മൂന്ന് ഭീകരര്‍ പിടിയില്‍. കൊല്‍ക്കത്തയില്‍ നിന്നാണ് ഇവരെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. ഇവരില്‍ നിന്ന് ഭീകര സംഘടനയുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. പിടിയിലായവർ കഴിഞ്ഞ കുറച്ചു മാസങ്ങളായി കൊല്‍ക്കത്തിയിലെ ഹരിദേവ് പൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും കൊല്‍ക്കത്ത പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പറഞ്ഞു. പ്രദേശവാസികളെ ചോദ്യം ചെയ്യുകയാണെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി.

പിടിയിലായ ഭീകരരില്‍ നിന്ന് ലഘുലേഖകളും ഡയറികളും പിടിച്ചെടുത്തിട്ടുണ്ട്. ഡയറിയില്‍ ഭീകര സംഘടനയുമായി ബന്ധപ്പെട്ടവരുടെ പേരും നമ്പറുകളും കുറിച്ചിട്ടിരിക്കുന്നതായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സോളമന്‍ നേസാകുമാര്‍ പറഞ്ഞു. പിടിയിലായവരെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button