KeralaLatest NewsIndiaNews

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡിന്റെ ആർ ഘടകം കൂടുതൽ: ജാഗ്രത വേണമെന്ന് വിദഗ്ധർ

മുംബൈ: മഹാരാഷ്ട്രയിലും കേരളത്തിലും കൊറോണ വൈറസിന്റെ ‘ആർ’ ഘടകം (പുനരുൽപാദന/വ്യാപന നിരക്ക്) കൂടുതലാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ദേശീയതലത്തിൽ കോവിഡ് കേസുകൾ വർധിക്കാൻ ആർ ഘടകം ഉയരുന്നത് കാരണമാകുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആശങ്ക. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും കടുത്ത ജാഗ്രത തുടരണമെന്നതിന്റെ സൂചനയാണ് ഉയർന്ന ‘ആർ’ മൂല്യമെന്നു വർധനവെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Read Also: ‘ഞാനിതാ അങ്ങോട്ടു പോകുന്നു, എല്ലാവരും കണ്ടു കൊള്ളിൻ എന്നവർ ആഹ്ലാദത്തോടെ സെൽഫി ഇടുന്നതിൽ ഇത്ര കുറ്റപ്പെടുത്താനെന്ത…

ഒരു രോഗിയിൽ നിന്ന് എത്ര പേരിലേക്കു പുതുതായി രോഗം പടരുന്നുണ്ടെന്നു കണക്കാക്കാനുള്ള അക്കാദമിക് സൂചകമാണ് ആർ. മഹാരാഷ്ട്രയിൽ 1.19 ലക്ഷം പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഞായറാഴ്ച 8,535 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. മെയ് പകുതിയിൽ 0.79 ആയിരുന്നു മഹാരാഷ്ട്രയിലെ ആർ നിരക്ക്. ജൂൺ അവസാനത്തോടെ ഇത് 0.89 വരെ ഉയർന്നു. മഹാരാഷ്ട്രയിലെ ആർ ഘടകം ഇപ്പോൾ ഒന്നിന് അടുത്താണെന്നാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കേരളത്തിൽ ആർ ഘടകം 1 പിന്നിട്ടു. സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത് ഇത് അപകടകരമാംവിധം അതേയിടത്തുതന്നെ തുടരുന്നു എന്നാണെന്നാണ് ഗവേഷകർ പറയുന്നത്. ദേശീയതലത്തിൽ ആർ നിരക്ക് 0.95 ആണ്.

Read Also: കർക്കടക മാസ പൂജ: ശബരിമല ദർശനത്തിനായി ഭക്തർക്ക് ഇന്ന് മുതൽ ഓൺലൈൻ ബുക്കിംഗ് നടത്താം

shortlink

Related Articles

Post Your Comments

Related Articles


Back to top button