ഛണ്ഡീഗഡ്: ബിജെപി നേതാവിന് കർഷക പ്രതിഷേധക്കാരുടെ മർദ്ദനം. പഞ്ചാബിലാണ് സംഭവം. പട്യാല ജില്ലയിലെ രാജ്പുരയിൽ വൈകീട്ടോടെയായിരുന്നു ബിജെപി നേതാവിനെ മർദ്ദിച്ചത്. ബിജെപി നേതാവായ ഭൂപേഷ് അഗർവാളിനാണ് മർദ്ദനമേറ്റത്.
രാജ്പുരയിലെ പാർട്ടി ഓഫീസിന് മുൻപിലായിരുന്നു സംഭവം. ഭൂപേഷ് അഗർവാളിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ബിജെപി ഓഫീസിൽ യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷം മടങ്ങാനായി വാഹനത്തിൽ കയറുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. തടയാൻ ശ്രമിച്ച മറ്റ് ബിജെപി നേതാക്കളെയും പ്രതിഷേധക്കാർ മർദ്ദിച്ചു.
അഞ്ഞൂറോളം പേർ ചേർന്നാണ് തന്നെ മർദ്ദിച്ചതെന്നാണ് അഗർവാൾ പറയുന്നത്.. പോലീസ് നോക്കി നിൽക്കെയായിരുന്നു മർദ്ദനമെന്നും ഇദ്ദേഹം ആരോപിക്കുന്നു. ഓഫീസിന് മുൻപിൽ സുരക്ഷ ഒരുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും സുരക്ഷ നൽകിയില്ലെന്നും അഗർവാൾ പറഞ്ഞു. പോലീസുകാരുടെ ഒത്താശയോടെയായിരുന്നു ആക്രമണം. തന്റെ ജീവൻ അപകടത്തിലാണെന്നും അഗർവാൾ വ്യക്തമാക്കി.
Read Also: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ കുതിപ്പ് തടയാന്‍ ഒരേയൊരു വഴി: പുതിയ നീക്കവുമായി ചന്ദ്രശേഖര്‍ ആസാദ്
Post Your Comments