
ന്യൂഡല്‍ഹി :കൊവിഡ് പ്രതിരോധത്തിലും നിയന്ത്രണത്തിലും ഉത്തര്‍പ്രദേശ് മാതൃക. യുപിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പ്രശംസിച്ച് ഓസ്ട്രേലിയന്‍ എം. പി ക്രെയ്ഗ് കെല്ലി. ഓസ്‌ട്രേലിയയിലെ കൊവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വായ്പയായി നല്‍കുമോ എന്നും ക്രെയ്ഗ് കെല്ലി ചോദിച്ചു. കൊവിഡ് നിയന്ത്രണത്തിന് ഐവര്‍മെക്ടിന്‍ മരുന്ന് യു. പി ഫലപ്രദമായി ഉപയോഗിച്ചെന്നും മരുന്ന് ഓസ്ട്രേലിയക്ക് നല്‍കുമോ എന്നും കെല്ലി ട്വീറ്റില്‍ ചോദിച്ചു.
Read Also : തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമില്ല: വിവാദ വിഷയത്തിൽ പ്രതികരണവുമായി ബി.ജെ.പി
കൊവിഡ് രണ്ടാംതരംഗത്തിലും ജനസംഖ്യയില്‍ 17 ശതമാനമുള്ള സംസ്ഥാനത്ത് ഒരു ശതമാനം മാത്രമാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും ഐവര്‍മെക്ടിന്‍ മരുന്ന് ഉപയോഗിച്ച ആദ്യ സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് ഐവര്‍മെക്ടിന്‍ മരുന്ന് വിതരണം ചെയ്തത്. നേരത്തെ ലോകാരോഗ്യ സംഘടയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ഓസ്ട്രേലിയയില്‍ 31,000 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 589 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 910 പേര്‍ ഇതുവരെ മരിച്ചു. ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്.
Post Your Comments