കാസര്‍കോട് : മൂത്തമകളുടെ ഭര്‍ത്താവിനൊപ്പം ഇളയമകള്‍ ഒളിച്ചോടിയെന്ന പരാതിയുമായി പിതാവ്. കാസര്‍കോട് ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനിലാണ് മുഹമ്മദ് എന്നയാള്‍ പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ എട്ടു മുതലാണ് ഇളയമകളെയും മൂത്തമകളുടെ ഭര്‍ത്താവിനെയും കാണാതായതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒമ്പതു മാസം മുമ്പാണ് മൂത്തമകള്‍ സൗദയുടെ വിവാഹം നടന്നത്. മുസ്തഫ എന്നയാളുമായിട്ടാണ് മൂത്തമകളുടെ വിവാഹം നടന്നത്. ഇവര്‍ ഇരുവരും ഇടയ്ക്ക് വീട് സന്ദര്‍ശിക്കുമായിരുന്നു. ഈ സമയം ഇളയമകള്‍ റൈഹാനയുമായി മുസ്തഫ ബന്ധം സ്ഥാപിക്കുകയായിരുന്നു. വിവാഹശേഷം സൗദയും മുസ്തഫയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ ഭര്‍ത്താവുമായി പിണങ്ങിയ മൂത്തമകള്‍ അടുത്തിടെയായി തന്‍റെ വീട്ടിലേക്ക് വന്നതായും മുഹമ്മദ് പരാതിയില്‍ പറയുന്നു.
Read Also : അമ്മയെ കൊന്ന് അവയവങ്ങൾ ഉപ്പും മുളകും കൂട്ടി വറുത്തു കഴിച്ച് മകൻ: അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി
അതിനിടെ, ഇക്കഴിഞ്ഞ ജൂലൈ എട്ടിന് രാവിലെ മുസ്തഫയും മാതാവും ഒരു കാറില്‍ തന്‍റെ വീടിന് സമീപത്ത് എത്തി. ഈ സമയം റൈഹാന ബാഗുമെടുത്ത് ആരോടും പറയാതെ ഓടി കാറില്‍ കയറുകയായിരുന്നു. ഇവര്‍ അതിവേഗം അവിടെനിന്ന് കടന്നുകളഞ്ഞു. പിന്നീട് ഇവരെ കണ്ടെത്താന്‍ ബന്ധുക്കള്‍ മുഖേന അന്വേഷണം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നതെന്നും മുഹമ്മദ് വ്യക്തമാക്കുന്നു.
Post Your Comments