തിരുവനന്തപുരം: എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കേസിൽ ആരെയും സംരക്ഷിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടികജാതി-പട്ടിക വർഗ വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അദ്ദേഹം അറിയിച്ചു.
Read Also: പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ചെന്നിത്തലയോട് നടത്തുന്നത് പകപോക്കൽ : കെ സുധാകരൻ
ഓൺലൈൻ ഫണ്ട് നീക്കം വന്നതോടെ തട്ടിപ്പിന് കൂടുതൽ സൗകര്യമായി. പാവപ്പെട്ടവരെ പറ്റിച്ച് ഫണ്ട് തട്ടാൻ എളുപ്പമായെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികളുടെ ഫണ്ട് തട്ടിയ കേസിൽ മുഖ്യപ്രതിയായ രാഹുൽ ദിവസങ്ങൾക്ക് മുൻപാണ് പോലീസിന് മുൻപാകെ കീഴടങ്ങിയത്.
പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പഠനമുറി നിർമ്മാണം, വിവാഹസഹായം എന്നി ആനുകൂല്യങ്ങളാണ് ക്ലർക്ക് രാഹുൽ തട്ടിയെടുത്തത്. പഠനമുറി നിർമ്മാണത്തിന് രണ്ട് ലക്ഷം രൂപയും വിവാഹ സഹായമായി 75,000 രൂപയും ഗ്രാന്റായി നൽകുന്ന ആണ് തട്ടിപ്പ് നടന്നത്.. 75 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുൻപ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.
Read Also: തിരുവനന്തപുരത്ത് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേർക്ക് കൂടി സിക്ക വൈറസ്
Post Your Comments