Latest NewsKeralaNews

പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷൻ രജിസ്‌ട്രേഷനായി ‘വേവ്’ ക്യാമ്പയിൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷൻ രജിസ്‌ട്രേഷനായി ‘വേവ്’ (വാക്‌സിൻ സമത്വത്തിനായി മുന്നേറാം) എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവരെ വാക്‌സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് ഈ പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: തീർത്ഥാടനത്തിന് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു: ലോഡ്ജ് ഉടമയ്‌ക്കെതിരെ പരാതി

ആശാവർക്കർമാരുടെ സേവനം ഉപയോഗിച്ചാണ് ക്യാമ്പയിൻ. വാർഡ് തലത്തിലായിരിക്കും രജിസ്‌ട്രേഷൻ. ജൂലൈ 31 നകം ഇത്തരക്കാരുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button