Latest NewsKeralaNews

കേരളത്തിൽ മദ്യം നിരോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കണം: സന്തോഷ് പണ്ഡിറ്റ്

പിതാവിന്റെ ക്രൂരമായ മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആലപ്പുഴ : കേരളത്തിൽ മദ്യപാനം മൂലമുള്ള ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേരളത്തിൽ മദ്യം നിരോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നു നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ആലപ്പുഴയിൽ മദ്യപിച്ചെത്തിയ പിതാവിന്റെ ക്രൂരമര്‍ദ്ദനത്തിൽ ഏഴ് വയസ്സുകാരി ഗുരുതരാവസ്ഥയില്‍ എന്ന വാർത്ത പങ്കുവച്ചാണ് സംവിധായകൻ വ്യക്തമാക്കിയത്.

read also: വണ്ടിപ്പെരിയാര്‍ യാത്രയുടെ ചിത്രം പിന്‍വലിച്ച് ഷാഹിദ കമാല്‍: ഡോക്ടറമ്മ പോസ്റ്റ് മുക്കിയെന്ന് ശ്രീജിത്ത് പണിക്കര്‍

ആലപ്പുഴയിൽ മദ്യപിച്ചെത്തിയ പിതാവിന്റെ ക്രൂരമായ മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതായി അയൽവാസികൾ പറയുന്നു. എത്രയോ കുടുംബങ്ങൾ മദ്യം കാരണം തകരുന്നുവെന്നും പണ്ഡിറ്റ് പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button