![](/wp-content/uploads/2021/07/land-1.jpg)
തിരുവനന്തപുരം: ബ്ലേഡ് മാഫിയാ സംഘം ജെസിബി ഉപയോഗിച്ച് വീട് ആക്രമിച്ചതായി പരാതി. വിഴിഞ്ഞം കോളിയൂരില്‍ ആണ് സംഭവം. അക്രമികള്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ത്തു. നാട്ടുകാര്‍ ഇടപെട്ട് അക്രമികളെ പിടികൂടി.
കോളിയൂര്‍ ജംഗ്ഷനു സമീപം താമസിക്കുന്ന മിനിയുടെ വീടാണ് ഇന്ന് രാവിലെ ഏഴരയോടെ ആക്രമിക്കപ്പെട്ടത്. 21 വര്‍ഷം മുന്‍പ് മിനി സഹോദരന്റെ ആവശ്യത്തിനായി ഒന്നര ലക്ഷം രൂപ പലിശയ്ക്ക് എടുത്തിരുന്നു. 60,000 രൂപ തിരികെ അടച്ചിരുന്നു.എന്നാൽ ബാക്കി തുകയും പലിശയുമടക്കം 91,000 രൂപ മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് കേസ് നടക്കുകയാണ്. അതിനിടയിലാണ് ഈ അതിക്രമം.
ഈ വീടും സ്ഥലവും തന്റെ പേരിലാണെന്നും അതിനെ തുടര്‍ന്നാണ് വീട് പൊളിക്കാനെത്തിയതെന്നും പലിശയ്ക്ക് പണം നല്‍കിയയാള്‍ പറഞ്ഞതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.
കേസ് നടക്കുന്നതിനാൽ മിനിയും പ്രായപൂര്‍ത്തിയായ മകളും വീടിന് സമീപമുള്ള ഷെഡ്ഡിലേക്ക് താമസം മാറി. ഷെഡ്ഡിലെ താമസം സുരക്ഷിതമല്ലാത്തതിനാല്‍ മകള്‍ മിനിയുടെ അനിയത്തിയുടെ വീട്ടിലാണ് കഴിഞ്ഞുവരുന്നത്.
Post Your Comments