Latest NewsKeralaNattuvarthaNews

‘ദൈവനാമത്തിൽ സത്യവാചകം ചൊല്ലൽ’: ഇത്തവണ കുറ്റമല്ലെന്ന് സി.പി.എം

2006ൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റി, എം.എം. മോനായി എന്നിവരെ സംസ്ഥാനകമ്മിറ്റി ശാസിച്ചിരുന്നു

തിരുവനന്തപുരം: മന്ത്രി അടക്കം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയ മൂന്ന് പാർട്ടിയംഗങ്ങൾക്കെതിരേ സി.പി.എം സംസ്ഥാന സമിതി നടപടി കൈക്കൊണ്ടില്ല. പാർട്ടിയംഗങ്ങൾ ദൈവനാമത്തിൽ സത്യവാചകം ചൊല്ലുന്നത് കുറ്റമായി കാണുന്നരീതി ഇത്തവണ സി.പി.എം. മാറ്റി. സി.പി.എം ഏരിയാകമ്മിറ്റി അംഗമായ മന്ത്രി വീണാജോർജ്, ബ്രാഞ്ച് അംഗമായ എം.എൽ.എ. ദലീമ, ലോക്കൽ കമ്മിറ്റി അംഗമായ എം.എൽ.എ. ആന്റണി ജോൺ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്‌.

അതേസമയം, കമ്യൂണിസ്റ്റ് മൂല്യബോധത്തിലുള്ള കുറവുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വിശദീകരിച്ചു. യുക്തിബോധവും ശാസ്ത്രബോധവുമാണ് കമ്യൂണിസ്റ്റ് പാർട്ടിയംഗങ്ങൾക്കുണ്ടാകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2006ൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റി, എം.എം. മോനായി എന്നിവരെ സംസ്ഥാനകമ്മിറ്റി ശാസിച്ചിരുന്നു. അംഗങ്ങൾ പാർട്ടി നിലപാടിൽ ഉറച്ചുനിൽക്കാനുള്ള ഇടപെടൽ നടത്താനും അന്ന് സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button