KeralaLatest NewsNews

‘വണ്ടിപ്പെരിയാറിലേക്ക്’ ചിരിച്ചുകൊണ്ട് ഷാഹിദ കമാലിന്റെ സെല്‍ഫി: വിമര്‍ശനം, പോസ്റ്റ് മുക്കി

യാത്രാമംഗളങ്ങള്‍ നേരുന്നു, അല്ലാതെ ഇവരോടൊക്കെ എന്തുപറയാന്‍

ഇടുക്കി : ‘ഇടുക്കി വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍’ എന്ന ക്യാപ്ഷനില്‍ ചിരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്ത വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലൈന് നേരെ വിമർശനം. വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്ര ഉല്ലാസയാത്രയാക്കി എന്ന് ആരോപിച്ച്‌ സമൂഹമാധ്യമത്തിൽ ഷാഹിദയ്ക്ക് നേരെ വിമർശനം ഉയരുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, കെ എസ് ശബരീനാഥന്‍, രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ തുടങ്ങിയവർ പോസ്റ്റ് ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചിരുന്നു. വിവാദമായതിന് പിന്നാലെ ഷാഹിദ ഫോട്ടോ പിന്‍വലിച്ചിരിക്കുകയാണ്.

read also: മക്കളെ ലൈംഗികമായി പീഡിപ്പിച്ച ഭര്‍ത്താവിനെ പഞ്ചസാര ലായനി ഒഴിച്ച്‌​ കൊലപ്പെടുത്തി: ഭാര്യക്ക്​ ​ശിക്ഷ വിധിച്ച് കോടതി

‘യാത്രാമംഗളങ്ങള്‍ നേരുന്നു, അല്ലാതെ ഇവരോടൊക്കെ എന്തുപറയാന്‍’ എന്നാണ് മുന്‍ എംഎല്‍എ വി ടി ബല്‍റാം ചിത്രം പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ  കുറിച്ചത്.

‘വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ ഒരു നരാധമന്‍ കൊലപ്പെടുത്തിയത് കേരളത്തിലെ പൊതുസമൂഹം അറിഞ്ഞിട്ട് ഒരാഴ്ചയില്‍ കൂടുതലാകുന്നു. പ്രതി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയതുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷന്‍ സ്വാഭാവികമായും ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഈ കൊലപാതകം ചര്‍ച്ചയായപ്പോള്‍ ‘സംഭവസ്ഥലം വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു’ എന്ന വാര്‍ത്ത വരാന്‍ വേണ്ടിയായിരിക്കും ഒരു കമ്മീഷന്‍ അംഗം കുറച്ചുമുമ്ബ് വണ്ടിപ്പെരിയാറിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. നാട്ടുകാരെ അറിയിക്കാന്‍ ഫേസ്ബുക്കില്‍ ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെ നിറപുഞ്ചിരിയുള്ള സെല്‍ഫി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്രയും സെന്‍സിറ്റീവിറ്റിയില്ലാത്ത/ ആര്‍ദ്രതയില്ലാത്ത വനിത കമ്മിഷന്‍ അംഗങ്ങളെ കേരള ജനത ഇനി സഹിക്കേണ്ടതുണ്ടോ?’- യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button