KeralaNattuvarthaLatest NewsNews

സരിത്തിനേയും റമീസിനേയും കേരളത്തിന് പുറത്തുള്ള ജയിലിലേക്ക് മാറ്റണം: കസ്റ്റംസ്

ഇതിനുള്ള അപേക്ഷ കസ്റ്റംസ് കോടതിയിലും സമര്‍പ്പിച്ചു

കൊച്ചി: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പ്രതികളായ സരിത്തിനേയും കെ.ടി. റമീസിനെയും കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ്. ഇക്കാര്യം ഉന്നയിച്ച് കസ്റ്റംസിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കേന്ദ്രത്തിന് കത്തയച്ചു. ഇതിനുള്ള അപേക്ഷ കസ്റ്റംസ് കോടതിയിലും സമര്‍പ്പിച്ചു.

സരിത്തിനേയും, റമീസിനെയും കേരളത്തിലെ ജയിലില്‍ നിന്നും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. നേരത്തെ, കേരളത്തിലെ ജയിലിൽ ഭീഷണി നേരിടുന്നതായി സരിത്ത് കോടതിയെ ധരിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെടുത്തി ബി.ജെ.പിയിലെയും കോൺഗ്രസ്സിലെയും ഉന്നതരായ നേതാക്കളുടെ പേര് പറയാൻ അധികൃതർ നിര്ബന്ധിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായുമാണ് സരിത്ത് കോടതിയെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button