ബ്രസീൽ: ആവേശകരമായ കോപ്പ അമേരിക്ക ഫൈനലില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ചിര വൈരികളായ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്‍റീന കിരീടം ചൂടി. ഇതോടെ ആരാധകർക്ക് വലിയ ആവേശമാണ് സോഷ്യൽ മീഡിയയിലും കണ്ടത്. കരിയറില്‍ ഒരു രാജ്യാന്തര കിരീടവുമില്ലാതെ മടങ്ങുന്ന ദുര്‍ഗതിക്ക് അന്ത്യം കുറിക്കാനായത് ലയണല്‍ മെസിക്ക് ആശ്വാസകരമായി. മത്സരത്തിനിടെ നെയ്മറിന്റെ നിക്കർ കീറിയതിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി രംഗത്തെത്തി.
സന്ദീപിന്റെ പോസ്റ്റ് ഇങ്ങനെ,
‘കപ്പടിച്ചെങ്കിലും പയ്യന്റെ നിക്കർ കീറിയ അർജന്റീനാ നിലപാട് അംഗീകരിക്കാനാവില്ല. #നെയ്മറിന്റെനിക്കറിനൊപ്പം’.
അതേസമയം സെമിഫൈനല്‍ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഇടത്തേക്കു ചാടിയുള്ള എമിലിയാനോയുടെ തകര്‍പ്പന്‍ മൂന്നു സേവുകളാണ് അര്‍ജന്‍റീനയെ ഫൈനലിലെത്തിച്ചത്. 2011 മുതല്‍ അര്‍ജന്‍റീന ദേശീയ ടീമില്‍ അംഗമാണെങ്കിലും പത്തു വര്‍ഷത്തിനു ശേഷമാണ് എമിലിയാനോ മാര്‍ട്ടിനെസിന് അരങ്ങേറ്റ മത്സരം കളിക്കാനായത്. ഇത്തവണ കോപ്പ അമേരിക്കയില്‍ ഉടനീളം മിന്നുന്ന പ്രകടനമാണ് എമിലിയാനോ മാര്‍ട്ടിനെസ് പുറത്തെടുത്തത് എന്നാണ് പൊതുവെ വിലയിരുത്തൽ.
Post Your Comments