NattuvarthaLatest NewsKeralaIndiaNewsInternational

അതിർത്തികൾ ഭേദിക്കുന്ന ഫുട്ബോളിന്റെ സാഹോദര്യവും, മെസ്സിയുടെ കിരീടധാരണവും എത്രമാത്രം സുന്ദരം: പിണറായി വിജയൻ

തിരുവനന്തപുരം: അർജന്റീനയുടെ വിജയത്തിൽ കേരളത്തിലെ പ്രമുഖരുടെ പ്രതികരണങ്ങൾക്കൊപ്പം മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പും ശ്രദ്ധേയമാകുന്നു. യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു. അർജന്റീന കിരീടവുമേന്തി നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് മുഖ്യന്റെ പ്രതികരണം.

Also Read:‘ദൈവനാമത്തിൽ സത്യവാചകം ചൊല്ലൽ’: ഇത്തവണ കുറ്റമല്ലെന്ന് സി.പി.എം

‘ഫുട്ബോൾ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെ. ഫുട്ബോൾ ആരാധകരുടെ സന്തോഷത്തിൽ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നു’വെന്നും മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നു. ഇതിനോടകം തന്നെ അനേകം നേതാക്കളാണ് ഈ വിജയത്തിൽ ആശംസകളായും വിമർശനങ്ങളായും തമാശകളായും രംഗത്തു വന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മൽസരം ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണ്. അർജന്റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്ബോൾ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെ. ഫുട്ബോൾ ആരാധകരുടെ സന്തോഷത്തിൽ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button