തൃശ്ശൂര്‍: മുരിങ്ങൂര്‍ പീഡനക്കേസിലെ മെല്ലെപ്പോക്കിനെതിരെ രംഗത്ത് വന്ന കായികതാരം ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി. സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയേയും കുടുംബത്തേയും ഇല്ലാതാക്കുമെന്നാണ് ഭീഷണി. മയൂഖയുടെ വീട്ടിലേക്ക് വന്ന ഊമക്കത്തിലാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. ഇനി ചാടിയാല്‍ നിന്റെ കാല് ഞങ്ങള്‍ വെട്ടുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നുമാണ് ഭീഷണി സന്ദേശം.
Also Read:‘താങ്ക്യൂ, വാക്കുകള്‍ പൊന്നായി’ കോപ്പ അമേരിക്കയിൽ കടകംപള്ളിയെ ട്രോളി എംഎം മണി
സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പൊലീസില്‍ നിന്നും വനിതാ കമ്മീഷനിൽ നിന്നും നീതി ലഭിച്ചില്ലെന്നായിരുന്നു മയൂഖ ജോണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ചുങ്കത്ത് ജോണ്‍സണ്‍ എന്നായാള്‍ക്കെതിരെയായിരുന്നു പരാതി. ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ പറഞ്ഞിരുന്നു. വനിതാ കമ്മീഷന്‍ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കായികതാരം വിമർശിച്ചു. പ്രസ്തുത വിഷയത്തിൽ പരാതി നല്‍കിയിട്ടും കമ്മീഷന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും മയൂഖ ജോണി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വധഭീഷണി.
പീഡനത്തിനിരയായ യുവതിയുടെ മൊഴി അന്വേഷണ സംഘം പരിശോധിച്ചിരുന്നു. കേസ് അട്ടിമറിച്ചത് സംബന്ധിച്ച് മയൂഖ ജോണി ഉന്നയിച്ച ആരോപണങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണവും നടന്നു വരികയാണ്. 2016ലാണ് മയൂഖ ജോണിയുടെ ചാലക്കുടി മുരിങ്ങൂർ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്. സുഹൃത്തിനെ ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
Post Your Comments