റിയോ ഡി ജനീറോ: മാരക്കാനയിൽ അർജന്റീന 28 വർഷങ്ങൾക്കിപ്പുറം ഒരു കിരീടം ഉയർത്തുമ്പോൾ അതിൽ മെസ്സി എന്ന പേര് തെളിഞ്ഞു നിൽക്കുന്നുണ്ട്. മെസ്സിയ്ക്ക് വേണ്ടിയാണ് അർജന്റീന ഈ കിരീടം സ്വന്തമാക്കിയതെന്നാണ് ലോകം മുഴുവൻ വിശ്വസിക്കുന്നത്. എന്നാൽ മെസ്സി ഫൈനൽ മത്സരത്തിനിറങ്ങിയത് പരിക്കുകളോടെയാണെന്ന് കോച്ച് പറയുമ്പോൾ ലോക ജനത മുഴുവൻ അയാളെ കൂടുതൽ സ്നേഹിച്ചു തുടങ്ങുകയാണ്.
‘ഫൈനലില്‍ അദ്ദേഹം കളിച്ച സാഹചര്യം നിങ്ങള്‍ക്കറിയാമെങ്കില്‍ നിങ്ങള്‍ അയാളെ കൂടുതല്‍ സ്‌നേഹിക്കുമെന്ന്’ പരിശീലകന്‍ സ്കലോനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഫൈനലിലും സെമിയിലും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരുന്നില്ല. എങ്കില്‍ പോലും അയാളില്ലാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല’- അദ്ദേഹം പറഞ്ഞു. മെസിയുടെ പരിക്കിനെക്കുറിച്ച് കോച്ച് കൂടുതല്‍ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല.
Post Your Comments