കണ്ണൂര്‍: പഴനിയില്‍ തീര്‍ഥാടനത്തിന് പോയ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയത് ഇവർ തങ്ങിയ ലോഡ്ജുടമകളും കൂട്ടാളികളും. ഭര്‍ത്താവിനൊപ്പം പഴനിയില്‍ പോയ തലശേരി സ്വദേശിനിയായ യുവതിയെ ഇവര്‍ താമസിച്ച ലോഡ്ജിന്റെ ഉടമയും സുഹൃത്തുക്കളും ഒരു രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആശുപത്രിയിലെത്തി യുവാവിന്റെ മൊഴിയെടുത്തു. വിശദമായ അന്വേഷണത്തിന് വിവരങ്ങള്‍ തമിഴ്നാട് സര്‍ക്കാരിന് കൈമാറിയെന്ന് പോലീസ് അറിയിച്ചു. ജൂണ്‍ 20നാണ് ഇവര്‍ പഴനിയില്‍ പോയത്. തീര്‍ഥാടനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തന്നെ ബലം പ്രയോഗിച്ച് തടഞ്ഞ് നിര്‍ത്തിയതിന് ശേഷം ഭാര്യയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയെന്നും ഒരു രാത്രി മുഴുവന്‍ യുവതിയെ ഉപദ്രവിച്ചെന്നും പരാതിയില്‍ ഇവര്‍ വ്യക്തമാക്കി.
ബിയർ കുപ്പിയും മറ്റും സ്വകാര്യ ഭാഗത്തു കുത്തി കയറ്റിയതോടെ യുവതിക്ക് എണീറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. സംഭവത്തില്‍ പഴനി പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഇടപെട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം ഡിഎംകെ അധികാരത്തിലേറിയതോടെ ഗുണ്ടാരാജ് വന്നതായാണ് പൊതുവെ ആരോപണം.
Post Your Comments