റാഞ്ചി: മാവോയിസ്റ്റുകളുടെ നീക്കത്തിന് തടയിട്ട് സുരക്ഷാ സേന. ആക്രമണത്തിന് പദ്ധതിയിട്ട് മാവോയിസ്റ്റുകൾ സ്വരുക്കൂട്ടിയിരുന്ന ഐഇഡി സുരക്ഷാസേന കണ്ടെടുത്തു. ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ നിന്നാണ് സ്ഫോടക ശേഖരം കണ്ടെടുത്തത്. നിമിയാഗട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ തെൻഗ്രഖുർദ് ഗ്രാമത്തിനോട് ചേർന്നുള്ള വന മേഖലയിൽ നിന്നാണ് ഐഇഡി പിടിച്ചെടുത്തത്.
പ്രദേശത്ത് മാവോയിസ്റ്റുകൾ ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പരിശോധന നടത്തിയത്. 40 കിലോയോളം ഐഇഡിയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ബോംബ് സ്ക്വാഡിന്റെ സഹായത്തോടെയാണ് ഐഇഡി നിർവ്വീര്യമാക്കിയത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി സുരക്ഷാ സേന അറിയിച്ചു. മേഖലയിൽ കർശന പരിശോധനയും നടത്തുന്നുണ്ട്.
Post Your Comments