KeralaNattuvarthaLatest NewsIndiaNews

നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മൾ കേറി മാന്തും, അല്ല പിന്നെ!: അർജന്റീനയുടെ വിജയാവേശത്തിൽ മണിയാശാന്‍

ഇടുക്കി: റോസാറിയോ തെരുവുകളിൽ അർജന്റീന കോപ്പ അമേരിക്കയുമായി പ്രകടനം നടത്തുമ്പോൾ ഉടുമ്പൻ ചോലയിൽ അതിയായ സന്തോഷത്തിലാണ് മണിയാശാൻ. അര്‍ജന്‍റീനയുടെ കടുത്ത ആരാധകനാണ് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എം എം മണി. അര്‍ജന്‍റീനയുടെ ഓരോ കളികളും അത്രത്തോളം ആവേശത്തോടെയാണ് മണിയാശാന്‍ കാണാറുള്ളത്.

Also Read:അർജൻ്റീനയെ ഫൈനലിൽ കിട്ടണമെന്ന് നെയ്മർ, പിന്നെ നടന്നത് ചരിത്രം: ട്രോളുമായി പ്രമുഖർ

അർജന്റീന ചിരവൈരികളായ ബ്രസീലിനെ അവരുടെ മണ്ണിൽ വച്ച് തന്നെ തറപറ്റിച്ചതിന് പിന്നാലെ മണിയാശാന്‍റെ പ്രതികരണം ഫേസ്ബുക്കില്‍ എത്തി. ‘നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ’- എന്നാണ് ഫേസ്ബുക്കില്‍ മണിയാശാന്‍ കുറിച്ചത്. ഈ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. മുടങ്ങാതെ ഓരോ മത്സരവും കാണുന്നയാളാണ് മണിയാശാൻ. അര്ജന്റീനയുടെ ജെഴ്സിയിൽ കഴിഞ്ഞ ലോകകപ്പ് കാലത്ത് മണിയാശാൻ സോഷ്യൽ മീഡിയകളിൽ തിളങ്ങി നിന്നിരുന്നു.

എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ ഫൈനൽ മത്സരത്തിൽ പരാജയപ്പെടുത്തിയത്. 1993 മുതൽക്ക് തുടങ്ങിയ അർജന്റീനയുടെ നീണ്ട കാത്തിരിപ്പിനാണ് ഇവിടെ വിരാമമാകുന്നത്. മണിയാശാൻ മാത്രമല്ല, ഈ വിജയത്തിൽ കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളും സന്തോഷത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button