തിരുവനന്തപുരം: കൊടകര കുഴപ്പണക്കേസിൽ ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് തൃശൂർ പൊലീസ് ക്ലബ്ബിലാണ് അദ്ദേഹം ഹാജരാവുക.
ഈമാസം ആറിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം സുരേന്ദ്രന് നോട്ടീസ് നൽകിയിരുന്നെങ്കിലും ബി.ജെ.പി സംസ്ഥാന സമിതി യോഗം കാരണം അന്ന് ഹാജരായിരുന്നില്ല.
അതേസമയം, കൊടകര കുഴപ്പണക്കേസുൾപ്പടെ ഏതുകേസിലും ചോദ്യം ചെയ്യലിന് താൻ ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവര്‍ച്ച നടത്തിയെന്നതാണ് കേസ്. പണം ബി.ജെ.പി തെരഞ്ഞെടുപ്പ് ആവശ്യത്തിനായി എത്തിച്ചു എന്നാണ് ആരോപണം.
Post Your Comments