ജനീവ: ഡെൽറ്റ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതായാണ് കാണുന്നതെന്ന് ലോകാരോഗ്യ സംഘടന. ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കേസുകൾ കുറയുകയല്ല എന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.
‘ചില പ്രദേശങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കയിലെ മരണനിരക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ 30 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നു. കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമാണ്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ വാക്‌സിനേഷൻ യജ്ഞം വളരെ പതുക്കെയാണ്. പലയിടത്തും നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയും ചെയ്തിട്ടുണ്ട്’. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
Post Your Comments