Latest NewsKeralaFootball

‘താങ്ക്യൂ, വാക്കുകള്‍ പൊന്നായി’ കോപ്പ അമേരിക്കയിൽ കടകംപള്ളിയെ ട്രോളി എംഎം മണി

ബ്രസീലിന് തിരിച്ചടിക്കാനും സാധിച്ചില്ല. ഇരു ടീമുകളും നന്നായി കളിച്ചതായും എം എം മണി പറഞ്ഞു.

ഇടുക്കി: കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ വിജയം ആഘോഷിച്ച് മുൻ മന്ത്രി എംഎം മണി. അർജന്റീന ഫാൻ ആയ എംഎം മണി ബ്രസീൽ ഫാനായ കടകംപള്ളി സുരേന്ദ്രനെ ട്രോളാനും മറന്നില്ല. ഇത്തവണ കോപ്പ അമേരിക്കയുടെ തുടക്കം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇരുവരും കൊണ്ടും കൊടുത്തും മുന്നേറുകയായിരുന്നു.

‘ആശാനെ, ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ ഞായറാഴ്ച പുതിയ ഫുട്ബോള്‍ ചരിത്രം കുറിക്കും…’- എന്നായിരുന്നു കടകംപള്ളിയുടെ പോസ്റ്റ്. ഇതിന് മറുപടിയായി, ‘താങ്ക്യൂ, വാക്കുകള്‍ പൊന്നായി’- എന്ന് എം എം മണി ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു.സാഹചര്യമെല്ലാം ഒത്തു. ഒരു ഗോള്‍ അര്‍ജന്‍റീന അടിച്ചു. ബ്രസീലിന് തിരിച്ചടിക്കാനും സാധിച്ചില്ല. ഇരു ടീമുകളും നന്നായി കളിച്ചതായും എം എം മണി പറഞ്ഞു.

തിരിച്ചടിക്കാന്‍ ബ്രസീല്‍ നല്ല ശ്രമം നടത്തിയെങ്കിലും അതെല്ലാം തടയാന്‍ അര്‍ജന്‍റീനയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ജയത്തില്‍ അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ നല്ല പങ്കു വഹിച്ചു. മെസിയുടെ പ്രകടനത്തെ എങ്ങനെ കാണുന്നുവെന്ന് ചോദിച്ചപ്പോള്‍, ആര് ഗോളടിച്ചുവെന്നതല്ല, ടീം ജയിച്ചോയെന്നതാണ് പ്രശ്നം എന്നായിരുന്നു എംഎം മണിയുടെ മറുപടി. മത്സരം തുടങ്ങിയതു മുതല്‍ ഫേസ്ബുക്ക് പോസ്റ്റുകളുമായി മണിയാശാന്‍ സജീവമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button