ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അർജുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നിരിക്കെ ഇയാൾക്കെതിരെ ശബ്‌ദിക്കാൻ പാർട്ടിയിൽ നിന്നോ ഇടതു നേതാക്കളിൽ നിന്നോ ആരും മുന്നോട്ട് വന്നിട്ടില്ല. സംസ്ഥാനത്ത് ഇത്തരമൊരു ക്രൈം നടന്ന മറ്റുപോലും ഇടതുഅനുകൂല പ്രൊഫൈലുകളോ സാംസകാരിക നായകന്മാരോ കാണിക്കുന്നില്ല എന്ന് ചൊല്ലി സോഷ്യൽ മീഡിയകളിൽ വിമർശനം ശക്തമാകുന്നുണ്ട്. വിഷയത്തിൽ ഡി.വൈ.എഫ്.ഐയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
‘മൂന്നു വയസ്സുകാരിയുടെ കുടുക്ക തട്ടിപ്പറിക്കാതെ, മൂന്നു വയസ്സുകാരിയുടെ തൊട്ട് ഉടുപ്പിൻ്റെ കുടുക്ക് പൊട്ടിക്കുന്ന സഖാവ് അർജ്ജുന്മാരെ നിയന്ത്രിക്കുകയാണ് DYFl ചെയ്യണ്ടത്’ എന്നാണു രാഹുൽ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. ഐക്യദാർഢ്യപ്പെടുവാൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് ശ്രീ ഷാഫി പറമ്പിലിനും, വൈസ് പ്രസിഡൻ്റ് K S ശബരിനാഥനും, മറ്റ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കുമൊപ്പം രാഹുൽ വണ്ടിപ്പെരിയാറിലെ വീട്ടിലെത്തിയിരുന്നു. വീട് സന്ദർശിച്ച ശേഷം രാഹുൽ ഫേസ്‌ബുക്കിൽ പങ്കുവെച്ചത് ഇങ്ങനെ:
‘വണ്ടിപ്പെരിയാറിന്റെയും വാളയാറിന്റേയും പേര് കേൾക്കുമ്പോൾ ഓർമ വരുന്നത് ഡി.വൈ.എഫ്.ഐ യെന്ന യുവജന പ്രസ്ഥാനത്തിന്റെ പേരായതെന്ത് കൊണ്ടാണ്? പാർട്ടിയേതായാലും അയൽപക്കത്തുള്ള ഡി.വൈ.എഫ്.ഐ ക്കാരനോട് പരിചയം സൂക്ഷിക്കരുതെന്ന പൊതുബോധം രൂപപ്പെട്ട് വരുന്നതെന്ത് കൊണ്ടാണ്. ക്യാംപസിൽ നീലക്കൊടിയുമേന്തി നടക്കുന്ന കെ.എസ്.യുക്കാരനെ പിച്ചാത്തി കൊണ്ടും ഇടിമുറിയിലിട്ടും പീഢിപ്പിച്ച് പരിശീലനം നേടിയ എസ്.എഫ് ഐ കാലം സൃഷ്ടിച്ച യുവ നേതൃത്വമാണ് കേരളത്തിൽ പീഢന പരമ്പര സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. തൊണ്ട പൊട്ടുമാറുച്ചത്തിൽ അവൻ വിളിച്ചത് മുഴുവൻ ഇതര രാഷ്ട്രീയ പാർട്ടികൾക്കെതിരെ വിദ്വേശം വമിക്കുന്ന മുദ്രാവാക്യമായിരിക്കാം, അപ്പോൾ നിങ്ങൾ തടഞ്ഞിരുന്നെങ്കിൽ ചെങ്കൊടി പ്രസ്ഥാനത്തിൽ നിന്ന് ആരാച്ചാരുണ്ടാവില്ലായിരുന്നു. നിങ്ങളുടെ അണികൾ അക്രമം പ്രവൃത്തിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ആശയങ്ങൾക്ക് ഗുരുതര പ്രതിസന്ധി നേരിടുന്നുണ്ട്. അത് പരിശോധിക്കുകയാണ് എ.എ.റഹീം ചെയ്യേണ്ടത്’- രാഹുൽ വ്യക്തമാക്കി.
Post Your Comments