കൊച്ചി: ഇന്ധനവില വര്‍ധന തടയാന്‍ കേന്ദ്രം സബ്സിഡി നല്‍കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്ധനവിലയിൽ ഈടാക്കുന്ന അധികനികുതിയുടെ 25 ശതമാനമെങ്കിലും ഇതിനായി മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാചകവാതക, ഇന്ധനവില വര്‍ധനയ്ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച കുടുംബ സത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ആറ് മാസത്തിനിടെ 62 തവണയാണ് ഇന്ധനവില വർധിപ്പിച്ചതെന്നും യുപിഎ ഭരിക്കുമ്പോൾ ഇന്ധനവില വർധനവിനെതിരെ സമരം ചെയ്ത നേതാക്കൾ തന്നെ ഇപ്പോൾ രാജ്യം ഭരിക്കുമ്പോൾ വില വർധിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും ഇവിടെ ദിനംപ്രതി വില വർധിക്കുകയാണെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്നുപോലും കേന്ദ്രസർക്കാർ അറിയുന്നില്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു.
Post Your Comments