Latest NewsKeralaNattuvarthaNews

‘ജയിലിൽ നിരന്തരം ഭീഷണി, ദേശീയ നേതാക്കളുടേത് ഉൾപ്പെടെയുള്ള പേരുകൾ പറയാൻ ജയിൽ അധികൃതർ നിർബന്ധിക്കുന്നു’

പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സരിത്

തിരുവനന്തപുരം: ജയിലിൽ നിരന്തരം ഭീഷണിയെന്നും ദേശീയ നേതാക്കളുടേതുൾപ്പെടെയുള്ള പേരുകൾ പറയാൻ നിർബന്ധിക്കുന്നതായും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സരിത്. എൻ ഐ എ കേസിൽ റിമാൻഡ് പുതുക്കാൻ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോഴാണ് സരിത് ഈ കാര്യം കോടതിയെ അറിയിച്ചത്.

നേതാക്കളുടെ പേരുകൾ പറയാൻ ജയിൽ അധികൃതർ നിർബന്ധിച്ചതായാണ് സരിതിന്റെ അഭിഭാഷകൻ കോടതിയോട് പറഞ്ഞത്. കാര്യങ്ങൾ വിശദമാക്കാൻ കോടതി മുൻപാകെ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്ന് സരിത് ആവശ്യപ്പെട്ടു. സരിതിന്റെ ആവശ്യം പരിഗണിച്ച കോടതി നാളെ രാവിലെ 11ന് എൻ.ഐ.എ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button