സ്ത്രീകളിൽ കണ്ട് വരുന്ന കാൻസറുകളിലൊന്നാണ് അണ്ഡാശയ കാൻസർ. രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ പറ്റാത്തത് കൊണ്ട് അണ്ഡാശയ കാൻസർ പലപ്പോഴും കണ്ടുപിടിക്കാൻ വൈകാറുണ്ട്. തുടക്കത്തിൽ വലിയ തരത്തിലുള്ള ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെങ്കിലും, അണ്ഡാശയത്തെയും, ഗർഭപാത്രത്തെയും ബാധിക്കുന്ന ഒവേറിയൻ കാൻസർ വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകുന്ന അസുഖം തന്നെയാണ്.
Read Also : സിപിഐക്ക് വൈകി വന്ന ബുദ്ധി, തുറന്ന് പറയാന്‍ കാണിച്ച മനസിന് നന്ദി: കെ സുധാകരന്‍
എപ്പോഴും വയറു വീർത്തിരിക്കുക, ക്രമം തെറ്റിയ ആർത്തവം, വയറു വേദന, ആർത്തവസമയത്തെ അസാധാരണ വേദന, ബന്ധപ്പെടുന്ന സമയത്തെ വേദന, അടിക്കടി മൂത്രമൊഴിക്കുക, കാലിൽ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മുടി കൊഴിച്ചിൽ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കണ്ട് രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തണം. അണ്ഡാശയ ക്യാൻസർ ഏത് പ്രായത്തിലും വരാം. കാൻസറിന്റെ ആദ്യ ഘട്ടത്തിൽ പെട്ടെന്നു തന്നെ അത് ചികിത്സിച്ച് മാറ്റാം. എന്നാൽ അത് മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചാൽ ബുദ്ധിമുട്ടാണ്.
എങ്ങനെ തിരിച്ചറിയാം :
വയറിനുള്ളിൽ മുഴകൾ വളർന്നുവരുന്ന അവസ്ഥയായതിനാൽ രോഗലക്ഷണങ്ങൾ പ്രകടമാവാൻ സമയമെടുക്കും. എങ്കിലും മേൽപ്പറഞ്ഞ ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുകയും, അൾട്രാസൗണ്ട് സ്കാനിങ് നടത്തി രോഗനിർണ്ണയം നടത്തുകയും ചെയ്യാം. വിദഗ്ധ പരിശോധനയ്ക്കായി സി.ടി സ്കാനും എം.ആർ.ഐ സ്കാനും നടത്താം.
Post Your Comments