ചെന്നൈ : വനിതാ കായികതാരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോച്ചിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍. ചെന്നെ സ്‌പോര്‍ട്‌സ് അക്കാദമി തലവനായ പി നാഗരാജനെതിരെ(59)യാണ് ഇയാളുടെ കീഴില്‍ പരിശീലനം തേടിയ ഏഴ് പേര്‍ കൂടി പരാതിയുമായി രംഗത്തെത്തി.
കായിക പരിശീലനത്തിനിടെ ഉളുക്ക് പോലെയുള്ള പരിക്കുകള്‍ നേരിടുമ്പോൾ ഫിസിയോതെറപ്പി ചികിത്സ നല്‍കുന്നുവെന്ന വ്യാജേന പീഡിപ്പിച്ചുവെന്നാണ് പരാതി. കൗമാരക്കാരായ കുട്ടികളെ പരിശീലനത്തിന്‍റെ മറവിലും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. തങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന ഭയത്താല്‍ ഇതേക്കുറിച്ച് പുറത്തുപറയാന്‍ വിദ്യാര്‍ഥികള്‍ മടിക്കുകയായിരുന്നു.
Read Also : തെറ്റു ചെയ്തവരെ മൂന്നു വര്‍ഷം മുന്‍പ് തള്ളിപ്പറയാന്‍ പാര്‍ട്ടിക്കു ത്രികാലജ്ഞാനമില്ല: പി ജയരാജന്‍
എന്നാൽ, വര്‍ഷങ്ങളായി ആരും പരാതിപ്പെടാത്തതിനാല്‍ ഇയാള്‍ തന്റെ ചെയ്തി തുടരുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ മേയില്‍ 19 കാരിയായ യുവതി പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് മേയ് 30 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുതുതായി ലഭിച്ച പരാതിയില്‍ അന്വേഷണം തുടരുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments