ഷിംല : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്. മണാലി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജനക്കൂട്ടം തിക്കിത്തിരക്കുകയാണ്. എന്നാൽ, ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇവിടേക്കുള്ള നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് ഹിമാചൽ സർക്കാർ.
മാസ്ക് ധരിക്കാത്ത വിനോദ സഞ്ചാരികൾക്ക് 5,000 രൂപ പിഴ ഈടാക്കും. അല്ലെങ്കിൽ എട്ടു ദിവസം തടവ് ശിക്ഷ എന്നാണ് ഹിമാചൽ സർക്കാരിൻറെ പുതിയ നിർദ്ദേശം. യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ രോഗവ്യാപനം വകവക്കാതെയുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദേശങ്ങൾ കടുപ്പിച്ച് ഭരണകൂടവും രംഗത്ത് എത്തിയത്.
Read Also : അഫ്ഗാനിസ്ഥാനിൽ തീക്കളിയുമായി താലിബാൻ, കീഴടങ്ങി അഫ്ഗാൻ സൈനികർ: ഓടി രക്ഷപെട്ടത് 1600 സൈനികര്‍
മണാലി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ സമ്പൂര്‍ണ ലോക്ക്ഡൗണിൽ വിജനമായിരുന്നു. എന്നാൽ വീണ്ടും സഞ്ചാരികൾ എത്തിത്തുടങ്ങിയിത് മണാലിയെ ശ്രദ്ധേയമാക്കുകയാണ്. ഷിംലയാണ് മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം.2020-21 സാമ്പത്തിക വര്‍ഷത്തിൽ കോവിഡ് വ്യാപനം ഹിമാചൽ പ്രദേശിൻെറ സാമ്പത്തിക സ്ഥിതി മോശമാക്കി.6.2 ശതമാനം നെഗറ്റീവ് വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. പ്രധാമ വരുമാന മാര്‍ഗമായ ടൂറിസം മേഖല 81 ശതമാനത്തിലധികം ഇടിഞ്ഞതാണ് പ്രധാന കാരണം.
Post Your Comments