Latest NewsKeralaNews

നിക്ഷേപം ആകര്‍ഷിക്കുന്നതിൽ കേരളം സ്വീകരിച്ചിരിക്കുന്നത് അലസ സമീപനം: രാജീവ് ചന്ദ്രശേഖര്‍

രാജ്യത്ത് നിക്ഷേപങ്ങള്‍ തമ്മിലുള്ള മത്സരം, ജോലികള്‍ തമ്മിലുള്ള മത്സരം എല്ലാം ആരംഭിച്ച് കഴിഞ്ഞു

തിരുവനന്തപുരം : കേരളം നിക്ഷേപം ആകര്‍ഷിക്കുന്നതിന് അലസ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം വളര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് നിക്ഷേപങ്ങള്‍ തമ്മിലുള്ള മത്സരം, ജോലികള്‍ തമ്മിലുള്ള മത്സരം എല്ലാം ആരംഭിച്ച് കഴിഞ്ഞു. ഈ മത്സരത്തില്‍ കാര്യക്ഷമമായി പങ്കാളിയാവാന്‍ കേരളം തയ്യാറായില്ലെങ്കില്‍ കടം വാങ്ങലിനെമാത്രം ആശ്രയിച്ച് കഴിയുന്ന ഒരു സമ്പദ്‌വ്യവസ്ഥയായി തുടരേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിന്റെ രാഷ്ട്രീയം നിക്ഷേപത്തിന്റെയും തൊഴില്‍ സൃഷ്ടിക്കലിന്റെയും രാഷ്ട്രീയമായി മാറണം. ആശയപരമായ ഭിന്നതകളുടെ പേരില്‍ ആളുകളെ നശിപ്പിക്കാനോ തൊഴില്‍ തകര്‍ക്കാനോ ജീവിതം നശിപ്പിക്കാനോ പാടില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ കേരളത്തിന്റെ സാമ്പത്തികവ്യവസ്ഥയെ ദുര്‍ബലമാക്കിയിട്ട് എന്തുകാര്യമെന്നും ചന്ദ്രശേഖര്‍ ചോദിക്കുന്നു.

Read Also :  സ്റ്റാര്‍ സിം​ഗര്‍ വിജയി ജോബി ജോണിന്റെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കുന്നത്: ആശുപത്രിയിൽ ചികിത്സയിൽ

കിറ്റെക്‌സ് വിഷയത്തിലും ചന്ദ്രശേഖര്‍ പ്രതികരിച്ചു. കിറ്റെക്‌സിന്റെ നിക്ഷേപങ്ങള്‍ ക്ഷണിക്കാന്‍ തെലങ്കാന വിമാനം അയച്ച് ഉടമയെ ചര്‍ച്ചയ്ക്ക് വിളിക്കുന്നു. കേരളത്തിന് വേണ്ടെങ്കില്‍ തെലങ്കാനയ്ക്ക് പകരം കര്‍ണാടകയില്‍ നിക്ഷേപം നടത്താന്‍ അവരോട് അഭ്യര്‍ഥിക്കും. ഇതിനായി വ്യക്തിപരമായി കിറ്റെക്‌സിനോട് സംസാരിക്കും. കര്‍ണാടകയില്‍ അവര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കിനല്‍കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button