Latest NewsKerala

സ്റ്റാര്‍ സിം​ഗര്‍ വിജയി ജോബി ജോണിന്റെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കുന്നത്: ആശുപത്രിയിൽ ചികിത്സയിൽ

വളരെയധികം ശ്രദ്ധിച്ചിട്ടും കോവിഡ് ബാധ തന്റെ ശ്വാസകോശത്തിനെ ബാധിച്ചതായി ജോബി

കൊച്ചി: ഐഡിയാ സ്റ്റാര്‍ സിം​ഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ​ഗായകനാണ് ജോബി ജോണ്‍. ഷോയുടെ നാലാം സീസണില്‍ ഒരു കോടിരൂപയുടെ സമ്മാനം നേടിയതിനുശേഷം ജോബിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പ്രേക്ഷകര്‍ക്ക് ലഭ്യമായിരുന്നില്ല. മറ്റ് പല മത്സരാര്‍ത്ഥികളെയും പല വേദികളിലും കാണാന്‍ കഴിഞ്ഞപ്പോഴും ജോബി സജീവമായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇന്ന് ജോബിയു‍ടെ അവസ്ഥ ഏറെ വേദനാജനകമാണ്.

സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ലെെവില്‍ ഇന്നത്തെ തന്റെ അവസ്ഥജോബി പങ്കുവച്ചപ്പോൾ ആരാധകർ ഞെട്ടി. വളരെയധികം ശ്രദ്ധിച്ചിട്ടും കോവിഡ് ബാധ തന്റെ ശ്വാസകോശത്തിനെ ബാധിച്ചതായി ജോബി വീഡിയോയില്‍ പറയുന്നു. കൊവിഡ് വന്ന് പോയെങ്കിലും പോസ്റ്റ് സിംപ്റ്റംസ് പ്രത്യക്ഷപ്പെടുകയായിരുന്നു. അത് പോലെ തന്നെ ന്യൂമോണിയ കൂടിയിരുന്നു. ശ്വാസംമുട്ടലിന്റെയും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ഇപ്പോള്‍ റിനയ് മെഡിസിറ്റിയില്‍ അഡ്‌മിറ്റ് ആണ് താനെന്നും ജോബി വ്യക്തമാക്കി.

സ്റ്റാര്‍ സിംഗറില്‍ നിന്ന് ഇറങ്ങിയത് ശേഷം, നല്ല പാട്ട് പാടാനോ നല്ല പാട്ട് പാടിത്തരാനോ സാധിച്ചില്ല. അല്ലെങ്കില്‍ എനിക്ക് അങ്ങനത്തെ ഒരു സോം​ഗ് കിട്ടിയതില്ല. ആ ഒരു വേദനയോട് കൂടി ഇവിടെ നിന്ന് പോകുമോ എന്നുപോലും ചിന്തിച്ച സമയം ഉണ്ടായിരുന്നു എന്ന് ജോബി പറയുന്നു. നമുക്ക് അറിയാം കുറേ പേര്‍ക്കൊക്കെ അത് വന്ന് മാറിമറിഞ്ഞു പോകുമായിരിക്കും. എന്നാല്‍ ചിലര്‍ക്ക് അത് വരുന്നത് വളരെ ഭീകരമായ രീതിയില്‍ ആണ്. ഇത് പറയാന്‍ കാരണം രണ്ട് കൊല്ലമായി എന്റെ കുഞ്ഞുങ്ങളെ പുറത്ത് പോലും ഇറക്കാറില്ല, അത്രയും ശ്രദ്ധിച്ചാണ് ഞാന്‍ നടന്നത്, എന്നിട്ടാണ് ഈ അവസ്ഥയിലൂടെ പോവേണ്ടി വന്നതെന്നും ജോബി പറയുന്നു. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button