Latest NewsKeralaNews

നമ്മുടെ നാട്ടിൽത്തന്നെ മരവും കടത്താൻ സ്വർണ്ണവും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് : പരിഹാസവുമായി ജോയ് മാത്യു

കൊച്ചി : കിറ്റെക്‌സ് വിഷയത്തില്‍ പരിഹാസ പോസ്‌റ്റുമായി നടനും സംവിധായകനുമായ ജോയ്‌ മാത്യു. കേരളത്തില്‍ തുടങ്ങാനിരുന്ന കിറ്റക്സ് പ്രൊജക്‌ട് തെലങ്കാനയില്‍ പോയതിനെ സൂചിപ്പിച്ചായിരുന്നു ജോയ്‌ മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്.

Read Also : ജനസംഖ്യാ നിയന്ത്രണ കരട് ബില്‍ തയ്യാർ : രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഇനി സർക്കാർ ജോലിയും ആനുകൂല്യങ്ങളുമില്ല 

‘സാബു ഒരു മോശം വ്യവസായിയാണ്, നമ്മുടെ നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ?. ലാഭംസിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണം’, ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അതേസമയം തെലങ്കാന സർക്കാരുമായി ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്ക് കിറ്റക്സ് കരാറുണ്ടാക്കി കഴിഞ്ഞു.  ടെക്‌സ്റ്റൈൽ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് കരാറിലേർപ്പെട്ടിരിക്കുന്നതെന്ന് ചർച്ചയ്ക്ക് ശേഷം സാബു ജേക്കബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വാറങ്കലിലാണ് ആയിരം കോടിയുടെ നിക്ഷേപം നടത്തുന്നത്. കകതിയ മെഗാ ടെക്സ്റ്റൈൽസ് പാർക്കിൽ കിറ്റെക്സിന്റെ ഫാക്ടറികൾ സ്ഥാപിക്കും. ഈ നിക്ഷേപം തെലങ്കാനയിൽ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button