KeralaLatest NewsNews

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഓണകിറ്റ് ഇത്തവണ കെങ്കേമം : മിഠായിപ്പൊതിയടക്കം 13 വ്യത്യസ്ത ഇനങ്ങള്‍

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. തയാറെടുപ്പുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സപ്ലൈകോ യോഗത്തില്‍ തീരുമാനമായതായും വിഭവങ്ങളുടെ കാര്യത്തില്‍ അടുത്തയാഴ്ച ഉത്തരവിറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്കുള്ള മിഠായിപ്പൊതികളടക്കം 13 ഇനങ്ങളടങ്ങുന്ന കിറ്റാണ് ഇത്തവണ ഓണസമ്മാനമായി എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ലഭിക്കുന്നത്. ആകെ 444.50 രൂപയുടെ സാധനങ്ങളാണു കിറ്റിലുണ്ടാവുക. ഒരു കിറ്റില്‍ കുട്ടികള്‍ക്കായി 20 മിഠായികള്‍ നല്‍കാനാണു സപ്ലൈകോ ഭക്ഷ്യ വകുപ്പിനു നല്‍കിയിരിക്കുന്ന ശുപാര്‍ശ. അതേസമയം അടുത്ത മാസം ഓണക്കിറ്റ് നല്‍കുന്നതിനാല്‍ ഈ മാസം റേഷന്‍കട വഴി ഭക്ഷ്യക്കിറ്റ് ഉണ്ടാകില്ല.

84 ലക്ഷം റേഷന്‍ കാര്‍ഡ് ഉടുമകള്‍ക്ക് ആനുകൂല്യം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles

Back to top button