തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകളും, കോവിഡ് മരണങ്ങളും വര്‍ധിക്കുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കോവിഡ് സാഹചര്യത്തെ കേരള സർക്കാർ നേരിട്ടത് അനാവശ്യവും അശാസ്ത്രീയവുമായ വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കൊണ്ടാണെന്നും ജനങ്ങളെ പോലീസിനെ കൊണ്ട് നേരിടുകയും ചെറുകിട കച്ചവടക്കാർ ഉൾപ്പടെയുള്ളവരെ കയ്യൂക്ക് കാട്ടി അതിക്രമിക്കുകയുമാണ് കേരള സർക്കാർ ചെയ്തതെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.
കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും കോവിഡ് കേസുകൾ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ കേരളം തുടരുന്ന നിസ്സംഗ സമീപനം അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടതാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശോഭ സുരേന്ദ്രൻ പറഞ്ഞു. സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ മൂന്നിരട്ടി കോവിഡ് മരണങ്ങൾ കേരളത്തിൽ സംഭവിച്ചിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കീഴടങ്ങാന്‍ അവസരം നല്‍കിയിട്ടും വഴങ്ങിയില്ല: കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു
ഒരു മാസത്തിലേറെയായി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം 11000നും 13000നും ഇടയിലാണ്. ഈ കാലയളവിനുള്ളിൽ എൺപതിനായിരത്തിലേറെ കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്ന കഴിഞ്ഞ മാസത്തിൽ നിന്ന് ഇപ്പോൾ നാൽപതിനായിരം എന്ന നിലയിലേക്ക് രാജ്യം എത്തിച്ചേർന്നു. കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും കോവിഡ് കേസുകൾ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ കേരളം തുടരുന്ന നിസ്സംഗ സമീപനം അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടതാണ്.
രാജ്യത്തെ കോവിഡ് കേസുകളുടെ 31.7% കേരളത്തിലാണ്. പ്രതിദിന മരണങ്ങളിൽ 15.6% നമ്മുടെ നാട്ടിലാണ്. ഏപ്രിൽ 18ന് ശേഷം രാജ്യത്ത് ശരാശരി പ്രതിവാര മരണ നിരക്ക് 1226ൽ നിന്നും 803ലേക്ക് കുറയുമ്പോൾ കേരളത്തിലത് 21ൽ നിന്നും 127ലേക്ക് വർധിക്കുകയാണ് ഉണ്ടായത്. മെയ് 9ന് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.77% ആയിരുന്നെങ്കിൽ ഇന്നത് 2.32 ആണെന്ന് കൂടി ഓർക്കണം. ഈ സാഹചര്യത്തെ കേരള സർക്കാർ നേരിട്ടത് അനാവശ്യവും അശാസ്ത്രീയവുമായ വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കൊണ്ടാണ്. ജനങ്ങളെ പോലീസിനെ കൊണ്ട് നേരിടുകയും ചെറുകിട കച്ചവടക്കാർ ഉൾപ്പടെയുള്ളവരെ കയ്യൂക്ക് കാട്ടി അതിക്രമിക്കുകയുമാണ് കേരള സർക്കാർ ചെയ്തത്.
വെബ്‌സൈറ്റിലെ പിഴവ് കണ്ടുപിടിക്കാമോ?: പാരിതോഷികം ഉറപ്പെന്ന് സൊമാറ്റോ, തുക കേട്ടാല്‍ ഞെട്ടും
ഇതിനെല്ലാം പുറമെ കൊവിഡ് മരണങ്ങൾ കണക്ക് കുറച്ച് കാണിക്കുന്ന തട്ടിപ്പിനും കേരളം സാക്ഷിയായി. രണ്ടാം തരംഗത്തിൽ മരണപ്പെട്ടവർ 4500 ലധികം ആളുകളാണ് എന്ന് കേരള സർക്കാരിന്റെ ഔദ്യോഗിക കണക്ക് പക്ഷേ കോവിഡ് മരണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ച നടപടിയായി. ഇപ്പോൾ പുറത്തുവരുന്നത് 12500 ലധികം മരണങ്ങളാണ് രണ്ടാം തരംഗത്തിൽ കേരളത്തിൽ സംഭവിച്ചത് എന്നതാണ്. അതായത് ഇപ്പോൾ ഔദ്യോഗികമായി നമ്മൾ മനസ്സിലാക്കുന്നതിന്റെ മൂന്നിരട്ടി മരണങ്ങൾ കേരളത്തിൽ സംഭവിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഈ യഥാർഥ്യങ്ങൾക്ക് നേരെ കണ്ണടച്ച്, ശരിയായ നടപടികൾ സ്വീകരിക്കാതെ കേരളം മുന്നോട്ടു പോകുന്നത് ജനങ്ങളുടെ ജീവൻ വെച്ചുള്ള അപകടകരമായ ചൂതാട്ടമാണ്.
Post Your Comments