തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ മുൻ വർഷത്തേക്കാൾ വർധിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ലോക്ഡൗണ്‍ കാലത്ത് മലയാളിയുടെ ലൈംഗിക പീഡനങ്ങള്‍ക്കും കൊലപാതകത്തിനും ഇരയായത് നിരവധി കുരുന്നുകള്‍. മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാലയളവില്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
Also Read:മുദ്രാ യോജനയുടെ പേരില്‍ വ്യാജ ടെക്സ്റ്റ് മെസേജ്: ലിങ്ക് തുറന്നാല്‍ അപകടമെന്ന് മുന്നറിയിപ്പ്
വീടുകളിൽ ഇരിക്കേണ്ടി വന്ന മലയാളികൾ അവരുടെ ലൈംഗിക വൈകൃതം തീർത്തത് കുട്ടികളോടാണെന്നുള്ളതായിരുന്നു ഏറ്റവും ഞെട്ടിക്കുന്ന കണ്ടെത്തൽ. ക്രൈം റെക്കോഡ്സ് ബ്യൂറോയും ’ഓപ്പറേഷന് പീ ഹണ്ടിലൂടെ’ സൈബര്‍ ഡോമും ശേഖരിച്ച കണക്കുകള്‍ കേരളീയരെ നാണിപ്പിക്കുന്നതാണ്. പഠനം ഓണ്ലൈനിലൊതുങ്ങി കുരുന്നുകള്‍ വീടുകളില്‍ കഴിഞ്ഞ കാലത്താണ് ഇത്തരം ദാരുണ സംഭവങ്ങള്‍ നടന്നതെന്നാണ് സങ്കടകരമായ വാർത്ത.
നമ്മൾ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന വീടുകളില്‍പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇനിയും പോലീസിന് മുൻപിൽ ഏതാത്ത പരാതികൾ അനേകമുണ്ട് അതുകൂടി ചേർത്ത് വച്ചാൽ ഈ ജനസംഖ്യയിലെ പത്തിൽ ഒന്ന് ഇത്തരത്തിലുള്ള ക്രൂരതകൾക്ക് ഇരയായിട്ടുണ്ടെന്ന് മനസ്സിലാക്കാം.
അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നതാകട്ടെ 5 നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെതായിരുന്നു. അതില്‍ ഭൂരിഭാഗവും സ്വന്തം വീടുകളിലാണ് ചിത്രീകരിക്കപ്പെട്ടതെന്നുള്ളതാണെന്ന് സങ്കടകരം.
അഞ്ച് വയസ്സിന് താഴെയുള്ള കുരുന്നുകള്പോലും ലൈംഗിക വൈകൃതത്തിന് ഇരയായിട്ടുണ്ട് . കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം മേയ് വരെയും 1770 കുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞവര്‍ഷം -1143, ഈ വര്‍ഷം മേയ് വരെ -627. ഈ കാലയളവില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 43 കുട്ടികള്‍ കൊല്ലപ്പെട്ടു. ഒരുപക്ഷെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്ത കേസുകൾ ഇതിനേക്കാൾ അധികമായിരിക്കുമെന്നാണ് സർവ്വേകൾ സൂചിപ്പിക്കുന്നത്.
Post Your Comments