ഡൽഹി: ബി.ജെ.പി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം കെട്ടുകഥയാണെന്നും മിത്തുകൾ സൃഷ്ടിച്ച് മുസ്ലിം, ക്രിസ്ത്യന്‍ സഹോദരന്‍മാരെ പേടിപ്പിക്കുകയാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മുസ്ലിങ്ങളെ ബിഫ് തിന്നാന്‍ ബി.ജെ.പി സമ്മതിക്കില്ലെന്നും അവരുടെ സംസ്‌കാരം തകര്‍ത്ത് ഹിന്ദുത്വം അടിച്ചേല്‍പിക്കും എന്നാണ് പ്രചരണമെന്നും, എന്നാൽ ഇതിന് യാതൊരു തെളിവുമില്ലെന്നും അദ്ദേഹം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സര്‍ക്കാര്‍ നടപ്പാക്കിയ ഒരു പദ്ധതിയില്‍ പോലും ജാതി-മത വിവേചനം കാട്ടിയിട്ടില്ലെന്നും ഹിന്ദുയിസം ഉയര്‍ത്തിപ്പിടിച്ചാല്‍, അത് മറ്റ് മതങ്ങള്‍ക്ക് എതിരാകുന്നത് എങ്ങനെ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രസർക്കാർ പദ്ധതികളില്‍ നിന്ന് ഏതെങ്കിലും ഒരു മുസ്ലീമിന് വിവേചനം നേരിട്ടതായി പറയാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
’75 വര്‍ഷമായിട്ടും ഇന്ത്യയിലെ മുസ്ലിങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. പല സംസ്ഥാനങ്ങളിലും ദാരിദ്ര്യം, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ തുടങ്ങിയവയുണ്ട്. അത് പരിഹരിക്കണ്ടേ? എത്രയോ വര്‍ഷം അവരെ പേടിപ്പിച്ച് മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തി. അത് പരിഹരിക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. പണ്ട് അയാള്‍ ഇത് പറഞ്ഞു, ഇത് പറഞ്ഞു എന്ന് ആവര്‍ത്തിച്ച് ചരിത്രം തിരഞ്ഞ് തിരഞ്ഞ് നമ്മള്‍ പഴയതില്‍ കുടുങ്ങി പോകരുത്. മുന്നോട്ട് പോകണം. എല്ലാവരും വികസനത്തില്‍ ഒപ്പമുണ്ടാകണം’. രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Post Your Comments