Latest NewsKeralaCinemaMollywoodNewsIndiaEntertainment

വണ്ടിപ്പെരിയാർ കേസിലെ മൗനം: പൃഥ്വിരാജിന് ഏത്തപ്പഴവും മെഴുകുതിരിയും പാഴ്‌സൽ അയച്ച് യുവമോർച്ച

തൃശൂർ: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരിക്കാത്ത സാംസ്കാരിക സിനിമാ പ്രവർത്തകർക്കെതിരെയുള്ള പ്രതിഷേധം സോഷ്യൽ മീഡിയകളിൽ ശക്തമാവുകയാണ്. ഇതിന്റെ ഭാഗമായി വിഷയത്തിൽ പ്രതികരിക്കാത്ത നടൻ പൃഥ്വിരാജിന് പ്രതിഷേധ സൂചകമായി കത്തയച്ച് യുവമോർച്ച മണലൂർ മണ്ഡലം കമ്മിറ്റി. പ്രസിഡന്റ് വിശാഖ് കെ എസ് ആണ് പൃഥ്വിരാജിന് കത്തയച്ചിരിക്കുന്നത്.

Also Read:കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്കു നല്‍കിയത് സിപിഎമ്മിനും കള്ളപ്പണക്കാര്‍ക്കും തിരിച്ചടി

വിഷയത്തിൽ തെരുവിൽ മെഴുകുതിരിയുമായി പ്രതിഷേധിക്കാൻ സ്ത്രീപക്ഷ സംഘടനകളോ സിനിമാതാരങ്ങളുടെ പോസ്റ്റുകളോ ഇല്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് യുവമോർച്ച വ്യത്യസ്ത രീതിയിൽ പ്രതിഷേധം നടത്തിയത്. പൃഥ്വിരാജിനയച്ച കത്തിനൊപ്പം യുവമോർച്ച മണലൂർ മണ്ഡലം വിശാഖ് കെ എസ് മെഴുകുതിരിയും നേന്ത്രപ്പഴവും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള വിഷയങ്ങളിൽ നിമിഷ നേരം കൊണ്ട് പ്രതികരിക്കുന്ന സാംസ്കാരിക നായകർ വിഷയത്തിൽ ഒന്നും ഉരിയാടാത്ത സാഹചര്യത്തിലാണ് ഈ പ്രതിഷേധമെന്ന് വിശാഖ് കെ എസ് വ്യക്തമാക്കി.

‘നമസ്കാരം, താങ്കളെ ഒരു കാര്യം ഓർമപ്പെടുത്താനാണീ കത്ത്. കുറച്ച് ദിവസം മുൻപ് നമ്മുടെ കേരളത്തിലെ വണ്ടിപ്പെരിയാറിൽ ഒരു പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ പീഡനത്തിനുശേഷം അർജുൻ എന്ന മൃഗം ആ കുഞ്ഞിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത് നിങ്ങളും അറിഞ്ഞിരിക്കുമല്ലോ? അതിനെതിരെ ഈ നിമിഷം വരെയുള്ള നിങ്ങളുടെ മൗനം ലജ്‌ജാകരമാണ്‌’ – എന്നാണു കത്തിൽ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button