Latest NewsKeralaNattuvarthaNews

തൃത്താല പീഡനക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം: കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയച്ചു

പാലക്കാട്: പട്ടാമ്പിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് വിട്ടയച്ചു. പെണ്‍കുട്ടിയെ പാര്‍പ്പിച്ച ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്‌ഡില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെയാണ് കേസെടുക്കാതെ പൊലീസ് വിട്ടയച്ചത്. ലഹരി മരുന്ന് ഉപയോഗിച്ച പ്രതികളെ പിടികൂടിയെങ്കിലും പരിശോധന കൂടാതെയായിരുന്നു പോലീസിന്റെ ഈ തീരുമാനം.

Also Read:അടിമുടി മാറ്റം: മുന്‍ ഐ.പി.എസ്​ ഉദ്യോഗസ്​ഥന്‍ കെ. അണ്ണാമലൈ തമിഴ്​നാട്​ ബി.ജെ.പി അധ്യക്ഷന്‍

പ്രതികളിൽ ഒരാളെയും വെറുതെ വിടില്ലെന്നും, എല്ലാവരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും സ്ഥലം എം എൽ എ യും നിയമസഭാ സ്പീക്കറുമായിരുന്ന എം ബി രാജേഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പോലീസ് വെറുതെ വിട്ടത്.

ഹോട്ടലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് തൃത്താല പൊലീസ് ഹോട്ടലിലെത്തിയത്. ലഹരിയിലായിരുന്ന സംഘത്തെ പിടിച്ചുകൊണ്ടു പോയെങ്കിലും തൃത്താല പൊലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.

കേസിലെ പ്രതി അഭിലാഷിന്‍റെ ബന്ധുവായ ജയപ്രകാശ് എന്ന കോണ്‍ട്രാക്‌ടറാണ് പൊലീസില്‍ തന്‍റെ സ്വാധീനം ഉപയോഗിച്ച്‌ പ്രതികളെ രക്ഷപ്പെടുത്തിയത് എന്നാണ് പെണ്‍കുട്ടി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button